Section

malabari-logo-mobile

കോഴിക്കോട്‌ വിമാനത്താളം അടച്ചിടുന്നതിനെതിരെ പ്രതിഷേധം ശക്തം

HIGHLIGHTS : ദോഹ: കോഴിക്കോട് വിമാനത്താവളം ഭാഗികമായി അടച്ചിടാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് കള്‍ച്ചറല്‍ ഫോറം ഖത്തറും മലബാര്‍

CALICUT INTERNATIONAL AIRPORTദോഹ: കോഴിക്കോട് വിമാനത്താവളം ഭാഗികമായി അടച്ചിടാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് കള്‍ച്ചറല്‍ ഫോറം ഖത്തറും മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും ആവശ്യപ്പെട്ടു. ഇതുസംബന്ധമായി കള്‍ച്ചറല്‍ ഫോറം നേതാക്കള്‍ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇത് ആവശ്യപ്പെട്ടത്. ഏറ്റവും തിരക്കുളള സമയത്ത് അടച്ചിടുന്നത് മലബാറില്‍ നിന്നുള്ള പ്രവാസികള്‍ക്ക് വലിയ യാത്ര പ്രതിസന്ധി സൃഷ്ടിക്കും. വലിയ വിമാനങ്ങള്‍ റദ്ദാക്കുന്നത് മറ്റ് വിമാന കമ്പനികളുടെ ടിക്കറ്റ് വിലവര്‍ധനവിനും ടിക്കറ്റ് ലഭിക്കാതിരിക്കാനും കാരണമാകും.
റണ്‍വെ ഭാഗികമായി അടച്ചിടാതെതന്നെ ഇതിന് മുമ്പും കോഴിക്കോട് എയര്‍പോര്‍ട്ടില്‍ അറ്റകുറ്റ പണികള്‍ നടന്നിട്ടുണ്ട്. വിമാനങ്ങള്‍ റദ്ദാക്കാതെ തന്നെ ഉചിതമായ സമയം കണ്ടെത്തി അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും പണി കൃത്യ സമയത്ത് പൂര്‍ത്തിയാക്കാനാവശ്യമായ സമഗ്ര പദ്ധതി ആവിഷ്‌ക്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മഴക്കാലമായതിനാല്‍ പണി കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നാല്‍ അന്താരാഷ്ട്ര വിമാന കമ്പനികള്‍ സര്‍വീസില്‍ നിന്നും പിന്‍മാറാന്‍ കാരണമാകുമെന്നും ഇത് ഭാവിയില്‍ അന്താരാഷ്ട്ര പദവി നഷ്ടപ്പെടാനിടയാകുമോ എന്ന ആശങ്കയുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ കള്‍ച്ചറല്‍ ഫോറം പ്രവാസികളില്‍ നിന്നും ഒപ്പ് ശേഖരണം നടത്തി കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി, എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍, കേരള മുഖ്യമന്ത്രി, കേരളത്തില്‍ നിന്നുള്ള എം പിമാര്‍, കാലിക്കറ്റ് എയര്‍പോര്‍ട്ട് ചെയര്‍മാന്‍, എയര്‍പോര്‍ട്ട് അഥോറിറ്റി റീജനല്‍ ചെയര്‍മാന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കുമെന്നും കള്‍ച്ചറല്‍ ഫോറം നേതാക്കള്‍ വ്യക്തമാക്കി. മലബാര്‍ ചേംബര്‍ ഓഫ് കൊമോഴ്‌സ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ചെയര്‍മാന്‍ പി വി ഗംഗാധരന്‍, കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് സുഹൈല്‍ ശാന്തപുരം, ചേംബര്‍ പ്രസിഡന്റ് സി മോഹന്‍, സെക്രട്ടറി എം എ മഹബൂബ്, വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍, പ്രവാസി വകുപ്പ് സെക്രട്ടറി അസ്‌ലം ചെറുവാടി, ജില്ല കമ്മറ്റി അംഗം അഡ്വ. സക്കരിയ്യ, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!