കരിപ്പൂര്‍ വിമാനത്താവള വെടിവെപ്പ്‌; ഫയര്‍ ആന്‍ഡ്‌ സേഫ്‌റ്റി ഉദ്യോഗസ്ഥന്‍ അജിത്‌കുമാറിനെ അറസ്റ്റ്‌ ചെയ്‌തു

calicut airportകോഴിക്കോട്‌: കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട്‌ ഫയര്‍ ആന്‍ഡ്‌ സേഫ്‌റ്റി സൂപ്പര്‍വൈസര്‍ അജിത്‌കുമാറിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. സംഘര്‍ഷത്തില്‍ പരിക്കേറ്റ്‌ ആശുപത്രിയില്‍ കഴിയുന്ന ഇയാളെ കോഴിക്കോട്‌ മിംസ്‌ ആശപത്രിയില്‍ എത്തിയാണ്‌ കൊണ്ടോട്ടി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ആശുപത്രിയില്‍ നിന്ന്‌ ഡിസ്‌ചാര്‍ജ്‌ ചെയ്‌ത ഉടനെയായിരുന്നു അറസ്റ്റ്‌.

അതേസമയം സിഐഎസ്‌എഫ്‌ ജവാനായ സീതാറാം ചൗധരിയുടെ അറസ്റ്റ്‌ ഇന്നുണ്ടായേക്കില്ല. ഇയാളുടെ പരുക്ക്‌ ഭേദമാകാത്തതാണ്‌ കാരണം. സീതാറാമിന്റെ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്ന്‌ വെടിയേറ്റാണ്‌ സിഐഎസ്‌എഫ്‌ ജവാനായ എസ്‌ എസ്‌ യാദവ്‌ മരിച്ചത്‌. ഇന്ന്‌ അറസ്റ്റിലായ അജിത്‌കുമാറും സിഐഎസ്‌എഫും തമ്മിലുള്ള വാക്കേറ്റമാണ്‌ സംഘര്‍ഷത്തില്‍ കലാശിച്ചത്‌.

കഴിഞ്ഞ ദിവസം അറസ്റ്റിലായ നാല്‌ സിഐഎസ്‌എഫ്‌ ഉദ്യോഗസ്ഥരെ മഞ്ചേരി സിജെഎം കോടതി 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തു.