കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണന;ജിദ്ദയില്‍ പ്രതിഷേധം ശക്തം

Untitled-1 copyജിദ്ദ:കരിപ്പൂര്‍ വിമനത്തോടുള്ള അവഗണയ്‌ക്കെതിരെ ജിദ്ദയില്‍ പ്രതിഷേധം ശക്തമാകുന്നു. ജിദ്ദയിലെ പ്രവാസികളായ മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന കോഴിക്കോട്‌ വിമാനത്താവളം അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ടതു മുതല്‍ തുടങ്ങിയ ആശങ്ക ഇപ്പോഴും തുടരുകയാണ്‌. കരിപ്പൂരില്‍ മുന്‍പ്‌ ഉണ്ടായിരുന്നതുപോലെ വലിയ വിമാനങ്ങളടക്കമുള്ളവ ഇറങ്ങാനുള്ള നടപടികള്‍ സവീകരിക്കണമെന്ന്‌ ജിദ്ദയില്‍ ചേര്‍ന്ന വിവിധ സംഘടന പ്രതിനിധികളുടെ വിമാനത്താവള പരിസരവാസികളുടെയും യോഗം ആവശ്യപ്പെട്ടു.

ഇന്ത്യയിലെ മറ്റേതൊരു വിമാനത്താവളത്തിനും ഇല്ലാത്ത അവഗണനയാണ്‌ കോഴിക്കോട്‌ വിമാനത്താവളം നേരിടുന്നതെന്നും. സൗദി എയര്‍ലൈന്‍സിന്റേയും എയര്‍ ഇന്ത്യയുടെയും വലിയ വിമാനങ്ങളടക്കം വര്‍ഷങ്ങളോളം കോഴിക്കോട്‌ സര്‍വ്വീസ്‌ നടത്തിയിരുന്നു. വലിയ വിമാന സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കുന്നതിന്‌ റണ്‍വേയുടെ നീളം തടസ്സമല്ലെന്നും ഈ പേരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന്‌ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്‌ വിമാനത്താവളം അടച്ചുപൂട്ടാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമാണെന്ന സംശയിക്കുന്നതായും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു.

കേരളത്തില്‍ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ എയര്‍പോര്‍ട്ട്‌ വികസനത്തിനാവശ്യമായ കാര്യങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ കേരളത്തിലെ ഇടത്‌ വലത്‌ മുന്നണി കണ്‍വീനര്‍മാര്‍ക്കും മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്‌ എന്നിവര്‍ക്കും നിവേദനം നല്‍കാനും കൂട്ടായിമയില്‍ തീരുമാനമായി.

നൂറോളം പേര്‍പങ്കെടുത്ത കൂട്ടായിമയില്‍ കെ ടി എ മുനീര്‍ അധ്യക്ഷനായി.കബീര്‍ കൊണ്ടോട്ടി സ്വാഗതം പറഞ്ഞു.