വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ഒന്‍പതിന്

സി-ഡിറ്റിന്റെ സൈബര്‍ശ്രീ സെന്ററില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗണ്ട് എഞ്ചിനീയറിംഗ്, എഡിറ്റിംഗ്, വിഷ്വല്‍ ഇഫക്ട് എന്നിവയില്‍ പരിശീലനം നല്‍കുന്നതിനുള്ള തിരഞ്ഞെടുപ്പിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. 20 നും 26 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. പരിശീലന കാലാവധി ആറു മാസം. ഏതെങ്കിലും വിഷയത്തില്‍ എഞ്ചിനീയറിംഗ്/ബിരുദം പാസായവര്‍ക്ക് അപേക്ഷിക്കാം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ സ്റ്റൈപന്റ് ലഭിക്കും. വിശദവിവരങ്ങളും അപേക്ഷാഫോറവും www.cybersri.org ല്‍ ലഭ്യമാണ്.
പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യപ്പെടുന്നവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ ശരിപകര്‍പ്പും പൂരിപ്പിച്ച അപേക്ഷയും സഹിതം cybersritraining@gmail.comഎന്ന വിലാസത്തിലേക്ക് ഇ-മെയില്‍ അയക്കണം. ഒക്‌ടോബര്‍ ഒന്‍പതിന് രാവിലെ 10 മണിക്ക്  വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, ടി.സി. 81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം – 695014 എന്ന വിലാസത്തില്‍ നേരിട്ടെത്തണം. ഫോണ്‍ : 0471-2323949.