ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫിന് 10: യു.ഡി.എഫ് 5 ബിജെപിക്ക് നഷ്ടം

വ്യാഴാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ എല്‍.ഡി.എഫ് 10ഉം യു.ഡി.എഫ് 5ഉം സീറ്റുകള്‍ നേടി. 12 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും രണ്ട് നഗരസഭ വാര്‍ഡുകളിലും ഒരു ബ്‌ളോക്ക് പഞ്ചായത്ത് വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

എല്‍.ഡി.എഫ് വിജയിച്ച വാര്‍ഡ്, സ്ഥാനാര്‍ത്ഥി, ഭൂരിപക്ഷം, എ ന്ന ക്രമത്തില്‍. തിരുവനന്തപരുരം-നഗരൂര്‍- എ. ഷിബാന- 141, കൊല്ലം- വിളന്തറ-പി. ജയശ്രീ-71, കൊറ്റങ്കര-മാമ്പുഴ- വിജയന്‍ പിള്ള. പി. കെ-197, കോട്ടയം- മരങ്ങാട്- അരുണിമ പ്രദീപ് -273, ഇടുക്കി- മുനിയറ സൗത്ത്- രമ്യ റെനീഷ്-148, പാലക്കാട്-മിച്ചാരംകോട്- രുഗ്മിണി ഗോപി -210, മലപ്പുറം- ഞെട്ടികുളം- രജനി-88, എ.കെ.ജി നഗര്‍- വി. കെ. ബേബി -265,
എറണാകുളം- ഏലൂര്‍ നഗരസഭയിലെ പാറയ്ക്കല്‍- ബേബി ജോ-207, കാസര്‍ഗോഡ് കാറഡുക്ക ബേ്‌ളോക്ക് പഞ്ചായത്തിലെ ബേഡകം- എച്ച്. ശങ്കരന്‍-1626

യു.ഡി.എഫ് വിജയിച്ചവ. തിരുവനന്തപുരം- മൈലച്ചല്‍- വി.വീരേന്ദ്രകുമാര്‍- 109, കൊല്ലം-തെക്കുംപുറം- ഓമന സുധാകരന്‍-112, പാലക്കാട്-കോണിക്കഴി- ബി. മുഹമ്മദ്-149, മലപ്പുറം- തിണ്ടലം- മോഹനകൃഷ്ണന്‍. കെ. കെ-180. പൊന്നാനി നഗരസഭയിലെ അഴീക്കല്‍ വാര്‍ഡില്‍ അത്തീക്ക് പറമ്പില്‍ 8 വോട്ടുകള്‍ക്ക്.

അഴീക്കല്‍ നഗരസഭ വാര്‍ഡും കോണിക്കഴി ഗ്രാമ പഞ്ചായത്ത് വാര്‍ഡും എല്‍.ഡി.എഫില്‍നിന്നും യു.ഡി.എഫ് പിടിച്ചെടുത്തപ്പോള്‍ പാറയ്ക്കല്‍ നഗരസഭ വാര്‍ഡ് സ്വതന്ത്രനില്‍നിും, മുനിയറ സൗത്ത് ബി.ജെ.പിയില്‍ നിന്നും, ഞെട്ടികുളം യു.ഡി.എഫില്‍നിന്നും എല്‍.ഡി.എഫ് പിടിച്ചെടുത്തു. രണ്ടായിരത്തി പതിനഞ്ചില്‍ നടന്ന പൊതു തെരഞ്ഞടുപ്പില്‍ എല്‍.ഡി.എഫ്-9, യു.ഡി.എഫ്-4, സ്വതന്ത്രന്‍-1 എിങ്ങനെയായിരുന്നു സീറ്റുനില.