ഗള്‍ഫ്‌ ബിസിനസ്‌ കാര്‍ഡ്‌ ഡയറക്ടറി ടി.എസ്‌ കല്യാണരാമന്‌ ദോഹയില്‍ സമ്മാനിച്ചു

Story dated:Wednesday March 23rd, 2016,04 22:pm

directory 2015 presented to mr ts kalyanaraman chairman and managing director kalyan jewellersദോഹ : ഗള്‍ഫ്‌ ബിസിനസ്‌ കാര്‍ഡ്‌ ഡയറക്ടറിയുടെ ഒമ്പതാമത്‌ എഡിഷന്‍ കല്യാണ്‍ ജൂവലേഴ്‌സ്‌ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ ടി.എസ്‌ കല്യാണരാമന്‌ സമ്മാനിച്ചു. സെന്റ്‌ റീജസ്‌ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്‌ളസ്‌ സി.ഇഒ അമാനുല്ല വടക്കാങ്ങരയില്‍ നിന്ന്‌ ടി.എസ്‌ കല്യാണരാമന്‍ കോപ്പി ഏറ്റു വാങ്ങി. കല്യാണ്‍ ജൂവലേഴ്‌സ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍മാരായ രാജേഷ്‌ കല്യാണരാമന്‍, രമേശ്‌ കല്യാണരാമന്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഇന്തോ ഗള്‍ഫ്‌ ബിസിനസ്‌ ചാനലിലെ ഒരു നാഴികകല്ലായ ഡയറക്ടറിയുടെ പത്താം പതിപ്പ്‌ മെയ്‌ അവസാനവാരം പുറത്തിറങ്ങുമെന്ന്‌ മീഡിയപ്‌ളസ്‌ സി.ഇ.ഒ അമാനുല്ല വടക്കാങ്ങര പറഞ്ഞു. ഖത്തറിന്‌ പുറമേ, യു.എഇ, ഒമാന്‍, സൗദി അറേബ്യ, ബഹ്‌റൈന്‍., ഇന്ത്യ എന്നിവിടങ്ങളില്‍ ഡയറക്ടറി ലഭ്യമാകും. ഡയറക്ടറിയുടെ ഓണ്‍ലൈന്‍ എഡിഷനും മൊബൈല്‍ അപ്ലിക്കേഷനും നിലവില്‍ വന്നതോടെ ഏറ്റവുമധികം പ്രയോജനപ്പെടുന്ന ഡയറക്ടറികളില്‍ സ്ഥാനമുറപ്പിക്കാന്‍ ഗള്‍ഫ്‌ ബിസിനസ്‌ കാര്‍ഡ്‌ ഡയറക്ടറിക്ക്‌ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.