Section

malabari-logo-mobile

എട്ടു പേരുടെ ജീവനെടുത്ത മുക്കോല വാഹനാപകടനം നടന്നിട്ട് ഇന്നേക്ക് ഓരാണ്ട്

HIGHLIGHTS : താനൂര്‍: ആ കറുത്ത ശനിാഴ്ച മുക്കോല നിവാസികള്‍ ഒരിക്കലും മറക്കില്ല.

MODEL copyതാനൂര്‍:  ആ കറുത്ത ശനിാഴ്ച മുക്കോല നിവാസികള്‍ ഒരിക്കലും മറക്കില്ല. പിഞ്ചു കുട്ടികളടക്കം ഒരു കുടുംബത്തിലെ എട്ടുപേരുടെ ജീവനെടുത്ത മുക്കോല വാഹനാപകടം നടന്നിട്ട് ഇന്നേക്ക് ഒരാണ്ട് തികയുന്നു. കഴിഞ്ഞ വര്‍ഷം ആഗ്‌സറ്റ് മുപ്പതിന് വൈകീട്ട് ആറരമണിയോടെയാിരുന്നു മുക്കോല അങ്ങാടിയുടെ വടക്കുഭാഗത്ത് വച്ച് കോഴിക്കോട് നിന്ന് തിരൂരിലേക്ക് പോകുന്ന എടിഎ ബസ്സും വള്ളിക്കുന്ന് കൊടക്കാട് സ്വദേശികളായ ഒരു കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും നേര്‍ക്ക്‌നേര്‍ കൂട്ടിയിടിച്ചത്.

Tanur  accident 22 copyഅപകടത്തില്‍ കൊടക്കാട് കാളാരം കുണ്ട് കുഞ്ഞിപ്പീടിയേക്കല്‍ അബ്ദവിന്റെ മകന്‍ കബീര്‍(25) സഹോദരന്‍ അയ്യുബിന്റെ ഭാര്യ ഷഹീറ(27) മക്കളായ തബ്‌സീര്‍(6), തബസി(3), അന്‍സാര്‍(1), മറ്റൊരു സഹോദരന്‍ ഉമ്മര്‍ ഫാറൂഖിന്റെ ഭാര്യ ആരിഫ(28), മകള്‍ ഫാത്തിമ നസല(7), കബീറിന്റെ പൃതസഹോദരന്‍ അര്‍ഷദ് (22) എന്നിവരാണ് മരിച്ചത്.

sameeksha-malabarinews

[youtube]http://www.youtube.com/watch?v=6WxFfQgxAcM[/youtube]അപകടത്തില്‍ പെട്ട എടിഎ ബസ്സ് പ്രകോപതിരായ ജനക്കുട്ടം അഗ്നിക്കിരയാക്കിയിരുന്നു. ഇന്നും ഈ അപകടത്തിന്റെ ദുരന്ത സ്മരണകളുടമായി ആ ബസ്സ് തുരുമ്പെടുത്ത് റോഡരുകില്‍ നില്‍ക്കുന്നുണ്ട്. ചമ്രവട്ടം വഴി കൊച്ചിയിലേക്കുള്ള പ്രധാനപാതയായി ഈ റോഡ് മാറിയതോടെ അതിവേഗം കുതിച്ചുപായുന്ന വാഹനങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചതോടെ ഇത്തരം അപകടങ്ങള്‍ ഉണ്ടോകുമോ എന്ന ആശങ്ക നാട്ടുകാര്‍ക്കിടയിലുണ്ട്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!