ബസ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തു; പരപ്പനങ്ങാടിയില്‍ മിന്നല്‍ പണിമുടക്ക്

പരപ്പനങ്ങാടി : ഇന്ന് രാവിലെ 6 ബസ് ജീവനക്കാരെ അന്യായമായി കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ച് പരപ്പനങ്ങാടിയില്‍ ബസുകള്‍ പണി മുടക്കുന്നു. ഇന്ന് രാവിലെ റെഹിന, കൃഷ്ണ എന്നീ ബസ്സുകളിലെ ജീവനക്കാരെയാണ് പരപ്പനങ്ങാടി എസ്‌ഐ കസ്റ്റഡിയിലെടുത്തത്.

രണ്ട് ദിവസം മുമ്പ് രാത്രി 8.30 മണിക്ക് സ്റ്റാന്‍ഡില്‍ നേരത്തെ പാര്‍ക്ക് ചെയ്ത ബസുകള്‍ ഫൈന്‍ അടക്കണമെന്ന് എസ്‌ഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫൈന്‍ തങ്ങള്‍ കോടതിയില്‍ അടക്കാമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ബസ് പോലീസ് സ്റ്റേഷനില്‍ കൊണ്ടിടാന്‍ എസ്‌ഐ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.