Section

malabari-logo-mobile

ബസ്സ് ജീവനക്കാര്‍ റിമാന്‍ഡില്‍: പരപ്പനങ്ങാടി തിരൂര്‍ റൂട്ടില്‍ ബസ്സുകള്‍ ഓടുന്നില്ല

HIGHLIGHTS : പരപ്പനങ്ങാടി പഞ്ചായത്തിന് മുന്നിലെ ബസ്‌ബേയില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സുകള്‍ അനധികൃതമായി പാര്‍ക്ക് ചെയ്താണെന്ന കുറ്റം ചുമത്തി പോലീസ്

പരപ്പനങ്ങാടി :പരപ്പനങ്ങാടി പഞ്ചായത്തിന് മുന്നിലെ ബസ്‌ബേയില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സുകള്‍ അനധികൃതമായി പാര്‍ക്ക് ചെയ്താണെന്ന കുറ്റം ചുമത്തി പോലീസ് കസ്റ്റഡിയിലെടുത്ത ബസ്സ് ജീവനക്കാരെ കോടതി റിമാന്‍ഡ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ബസ്സുകള്‍ തിരൂര്‍ പരപ്പനങ്ങാടി റുട്ടില്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചു.ബസ്സ് ജീവനക്കാരെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു എന്നാരോപിച്ച് ഞായറാഴ്ചയും തിങ്കളാഴ്ചയും ഈ റൂട്ടില്‍ ബസ്സുകള്‍ പണിമുടക്കും.

രണ്ടു ദിവസം മുന്‍പ് രാത്രി എട്ടര മണിയോടെ ബസ്‌ബേയില്‍ പാര്‍ക്ക് ചെയതിരുന്ന ബസ്സുകള്‍ക്കടുത്തെത്തിയ പരപ്പനങ്ങാടി എസ്‌ഐ അനില്‍കുമാര്‍ ഈ ബസ്സുകള്‍ അനധികൃതമായി പാര്‍ക്ക് ചെയ്തതാണന്നും സമയക്രമം പാലിച്ചില്ലെന്നതിനുംഇപ്പോള്‍ തന്നെ 500 രൂപ പിഴയടക്കണമെന്ന് ആവിശ്യപ്പെടുകയായിരുന്നു. എന്നാല്‍ പണം തങ്ങള്‍ കോടിതിയില്‍ അടച്ചോളാമെന്ന് ജീവനക്കാര്‍ അറിയിച്ചു.
ഇതേ തുടര്‍ന്ന് മടങ്ങിയ എസ്‌ഐ വെള്ളിയാഴ്ച രാത്രി ബസ്് ജീവനക്കാരായ പരപ്പനങ്ങടി ചിറമംഗലം സ്വദേശി ഉസ്മാന്‍കോയ(26), പുതുപ്പള്ളി സുജീഷ് എന്ന സുധി(26) ബിനു എന്ന ജിത്തു(27), മുഹമ്മദ് മുസ്തഫ എന്നിവരെ അറസ്റ്റ് ചെ.യ്യുകയായിരുന്നു.. പിഴ കോടതിയില്‍ അടച്ചില്ലന്ന കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തതെങ്ങിലും പിന്നീട് പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്ന ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്ത് ഇവരെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പരപ്പനങ്ങാടി കോടതി ഇവരെ റിമാന്റ് ചെയ്തു.
ജീവനക്കാരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സ്വകാര്യബസ്സ് ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചതോടെ യാത്രക്കാര്‍ ഏറെ ദുരതത്തിലായി. ഇന്നും നാളെയും പണിമുടക്ക് തുടരുമെന്ന് ജീവനക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്..
ഇതിനിടെ ബസ്സ് പഞ്ചായത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്യരുതെന്നും റെയില്‍വേ ലൈനിന് കിഴക്കുള്ള സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യണമെന്ന് പറയന്നത് മറ്റൊരു അജന്‍ഡ നടപ്പിലാക്കാനാണെന്ന ആരോപണവും ഉയര്‍ന്നുകഴിഞ്ഞു. അടുത്ത ദിവസങ്ങളി്ല്‍ തന്നെ മേല്‍പാലത്തിന്റെ ടോള്‍ പിരിവ് പുനരാംരംഭിക്കുമെന്നും അപ്പോള്‍ വരുമാനം കൂട്ടാനുള്ള തന്ത്രമാണ് ബസ്സുകള്‍ വഴിതിരച്ചുവിടുന്നതുമെന്നാണ് ആരോപണം,

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!