സ്വകാര്യ ബസ് സൂചനാപണിമുടക്ക് 14ന്; അനിശ്ചിതകാല സമരം 20 മുതല്‍

imagesതൃശൂര്‍: സംസ്ഥാനത്ത് ഒരുവിഭാഗം ബസ്സുടമകള്‍ ഈ മാസം 20 മുതല്‍ സര്‍വ്വീസ് നിര്‍ത്തിവെച്ച് സമരം ചെയ്യും. 14 ാം തിയ്യതി സൂചനാ പണിമുടക്ക് നടത്തുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മിനിമം ചാര്‍ജ്ജ് 8 രൂപയാക്കുക,കിലോമീറ്ററിന് 65 പൈസ വര്‍ദ്ധിപ്പിക്കുക, ഡീസലിന്റെ സെയില്‍ ടാക്‌സ് പൂര്‍ണമായും ഒഴിവാക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാ സൗജന്യം നിര്‍ത്തലാക്കുകയോ ഇതുമൂലമുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ നികത്തുകയോ ചെയ്യുക എന്നിവാണ് ആവശ്യങ്ങള്‍.

തൃശൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ ലോറന്‍സ് ബാബു, കണ്‍വീനര്‍മാരായ ടി ജെ രാജു, വി ജെ സെബാസ്റ്റിയന്‍, എം വി വത്സന്‍ എന്നിവര്‍ പങ്കെടുത്തു.