29 മുതല്‍ അനിശ്ചിതകാല ബസ് സമരം

bus strikeതിരു : സംസ്ഥാനത്ത് ഈ മാസം 29 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം. ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്. ബസ്ചാര്‍ജ്ജ് വര്‍ദ്ധന ആവശ്യപ്പെട്ടാണ് അനിശ്ചിതകാലം സമരം നടത്തുന്നത്.

പല പ്രാവശ്യം ബസ് ചാര്‍ജ്ജ് വര്‍ദ്ധനവ് അടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ മുന്നില്‍ അവതരിപ്പിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. അനുകൂലമായ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം തുടങ്ങാന്‍ തീരമാനിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

നേരത്തെ ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മറ്റി റിപ്പോര്‍ട്ട് വന്നതിന് ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് വന്ന് ഒരു മാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.