നാളെ സ്വകാര്യ ബസ് പണിമുടക്ക്

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ സ്വകാര്യബസ്സുകള്‍ പണിമുടക്കും. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിലാണ് സംസ്ഥാനവ്യാപകമായി നാളെ സൂചനാ പണിമുടക്ക് നടത്തുന്നത്.

മിനിമം ചാര്‍ജ്ജ് വര്‍ധിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് രണ്ടു രൂപയാക്കുക, വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക, സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സംസ്ഥാന സ്‌കൂള്‍ കലോത്സവം കാരണം 19 ന് നടത്താനിരുന്ന പണിമുടക്ക് മാറ്റുകയായിരുന്നു.