30 ന്‌ നടത്താനിരുന്ന സ്വാകാര്യ ബസ്‌ പണിമുടക്ക്‌ മാറ്റിവെച്ചു

തിരുവനന്തപുരം: ആഗസ്‌ത്‌ 30 ന്‌ സംസ്ഥാനത്ത്‌ നടത്താനിരുന്ന സ്വകാര്യ ബസ്‌ പണിമുടക്ക്‌ മാറ്റിവെച്ചു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനുമായി സ്വാകര്യബസുടമകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ ഈ തീരുമാനം. നികുതി ഘടനയിലെ മാറ്റം സ്വകാര്യ ബസ്‌ ഉടമകള്‍ക്ക്‌ അധിക സാമ്പത്തികബാധ്യത ഉണ്ടാക്കുന്നെന്ന്‌ ചൂണ്ടിക്കാട്ടിയായിരുന്നു സമരം പ്രഖ്യാപിച്ചത്‌.

പുതിയ മാറ്റത്തിലൂടെ നികുതിയില്‍ 15 മുതല്‍ 72 ശതമാനം വരെ വര്‍ധനവുണ്ടാകുമെന്ന്‌ സ്വകാര്യ ബസുടമകള്‍ പറയുന്നത്‌. ഈ മാറ്റം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ്‌ സമരത്തിനൊരുങ്ങിയത്‌.