കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് പണിമുടക്ക് ഇന്ന് മുതല്‍

bus strikeകണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ സ്വകാര്യബസ്സ് ജീവനക്കാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് . ബോണസ് വര്‍ദ്ധന് ഉള്‍പ്പെടയുള്ള ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചത്.

വിഷുവിന് മുമ്പ് 20 ശതമാനം ബോണസ് വിതരണം ചെയ്യുക, ഡി.എ വര്‍ധന അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

ബസ് പണിമുടക്കിനെ തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. മറ്റു ജില്ലകളില്‍നിന്നു കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്ന ബസുകള്‍ തടയില്ലെന്നും സമരസമിതി അറിയിച്ചിട്ടുണ്ട്.