ഈ മാസം 18 ന് സ്വകാര്യ ബസ് പണിമുടക്ക്

കൊച്ചി: ഈ മാസം 18 മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സൂചനാ പണിമുടക്ക് നടത്തുന്നു. ബസ് ചാര്‍ജ് ആവശ്യപ്പെട്ടാണ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ സമരം നടത്താന്‍ തയ്യാറെടുക്കുന്നത്.

ചാര്‍ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ അടുത്തമാസം 14 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍സ് ഭാരവാഹികള്‍ പറഞ്ഞു.

ഇതിനുപുറമെ വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കും വര്‍ധിപ്പിക്കണമെന്നും സ്വകാര്യ ബസ് ഉടമകള്‍ ആവശ്യപ്പെടുന്നുണ്ട്.