മഞ്ചേരിയില്‍ ഇന്നും ബസ്‌ സമരം

manjeri malabarinewsമഞ്ചേരി :നഗരത്തില്‍ തിങ്കളാഴ്‌ച മുതല്‍ നടപ്പിലാക്കിയ ഗതാഗതപരിഷ്‌ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവിശ്യപ്പെട്ട്‌ ബസ്‌ തൊഴിലാളികള്‍ ഇന്നലെ മുതല്‍ നടത്തിവരുന്ന പണിമുടക്ക്‌ ഇന്നും തുടരും. പുതിയപരഷക്കരണം മിക്ക ബസ്സുകളുടെയും ട്രിപ്പ്‌ മുടക്കുന്നുവെന്ന്‌ ആരോപിച്ചാണ്‌ ബസ്‌ തൊഴിഴാളി യുണിയന്റെ (സിഐടിയു) നേതൃത്വത്തില്‍ സമരം നടക്കുന്നത്‌. ഇന്നലെ രാത്രി മഞ്ചേരി സിഐയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുരഞ്‌ജനയോഗം ഒരു കൂട്ടും ബസ്‌തൊഴിലാളികളും ഉടമകളും ബഹളം വച്ചതോടെ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.തുടര്‍ന്ന്‌ പോലീസ്‌ ട്രാഫിക്‌ പരിഷക്കാരം തുടരാന്‍ തീരുമാാനിച്ചു. ഇതേ തുടര്‍ന്ന തൊഴിലാളി സംഘടന ഇന്ന്‌ മഞ്ചേരി വഴിയുള്ള എല്ലാ സര്‍വ്വീസുകളിലേക്കും സമരം വ്യാപിപ്പിക്കും.

നിലവില്‍ സീതിഹാജി ബസ്‌ സറ്റാന്‍ഡ്‌ ടെര്‍മിനിലില്‍ (പുതിയ സറ്റാന്‍ഡ്‌) കയിറിയിറങ്ങിയിരുന്ന നിലമ്പൂര്‍ കോഴിക്കോട്‌, അരീക്കോട്‌ ബസ്സുകള്‍ കച്ചേരിപടിയിലെ പുതിയ സറ്റാന്‍ഡില്‍ കയറണമെന്ന നിര്‍ദ്ദേശമാണ്‌ തൊഴിലാളികള്‍ അംഗീകരിക്കാത്തത്‌.
ഇന്നലെ കോഴിക്കോട്ടേക്കുള്ള ബസ്സുകള്‍ മൂന്ന്‌ സ്‌റ്റാന്‍ഡിലും കയറിപോകുന്ന കാഴ്‌ചയായിരുന്നു. പ്രധാനറോഡുകളിലൊന്നും ഡിവൈഡറും പാര്‍ക്കിങ്‌്‌ സൗകര്യങ്ങളോ സൂചനബോര്‍ഡുകളോ ഒരുക്കാതെ നടത്തിയ പരിഷക്കരണം കൂടുതല്‍ ഗതാഗതക്കുരുക്കുണ്ടാക്കുന്ന കാഴ്‌ചയാണ്‌കണ്ടത്‌. ഇരുചക്രവാഹനങ്ങള്‍ ഫൂട്‌പാത്തിലുടെ യാത്രതുടര്‍ന്നത്‌. കാല്‍നടയാത്രക്കാരെയും ദുരിതത്തിലാക്കി.