ബസ്‌ പെര്‍മിറ്റിന്‌ കച്ചവടക്കാരെ ഒഴിവാക്കണം:

പോലീസ് പിടിച്ചെടുത്ത ബസ്സുകള്‍
പോലീസ് പിടിച്ചെടുത്ത ബസ്സുകള്‍

 മലപ്പുറം: ജില്ലയില്‍ കഴിഞ്ഞ ആര്‍.ടി.എ ബോര്‍ഡ്‌ മീറ്റിങില്‍ 35 പെര്‍മിറ്റുകള്‍ പാസാക്കിയതായി ആര്‍.ടി.ഒ അറിയിച്ചു. പുതിയ ബസ്‌ പെര്‍മിറ്റുകള്‍ ആവശ്യമുള്ളവര്‍ അപേക്ഷാഫോം പൂരിപ്പിച്ച്‌ നേരിട്ട്‌ റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസറെ കാണണം. ബസ്‌ കച്ചവടക്കാരുടെ അപേക്ഷ പരിഗണിക്കുന്നതല്ല. മികച്ച ഡ്രൈവര്‍മാരുടെ സേവനം ജില്ലയില്‍ ആവശ്യമുണ്ട്‌. നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്‌ ഉടമകള്‍ക്കും അതേ റൂട്ടില്‍ ബസ്‌ പെര്‍മിറ്റിന്‌ മുന്‍ഗണന നല്‍കും.
എന്നാല്‍ ബസ്‌ പെര്‍മിറ്റിന്‌ മലപ്പുറത്ത്‌ വിവിധ റൂട്ടുകള്‍ക്ക്‌ 15, 10, അഞ്ച്‌ ലക്ഷം എന്നിങ്ങനെ നിലവില്‍ ബസ്‌ കച്ചവടക്കാര്‍ വാങ്ങുന്നുണ്ട്‌. ബസ്‌ റൂട്ടിന്‌ പൈസ കൊടുത്ത്‌ ആരും ബസ്‌ വാങ്ങരുത്‌. അത്രയും തുക റൂട്ടിന്‌ നല്‍കിയാല്‍ ബസ്‌ സര്‍വീസ്‌ ലാഭകരമായി കൊണ്ട്‌ നടക്കാന്‍ കഴിയില്ല. കൂടാതെ പുതിയ പെര്‍മിറ്റുകള്‍ ആ പെര്‍മിറ്റിന്‌ മുന്‍പില്‍ വന്നാല്‍ പെര്‍മിറ്റിനായി മുടക്കിയ വലിയ സംഖ്യ നഷ്‌ടപ്പെടാം. അതിനാല്‍ ബസ്‌ സര്‍വീസ്‌ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ബസ്‌ പെര്‍മിറ്റിന്‌ ആര്‍.ടി. ഓഫീസില്‍ അപേക്ഷ കൊടുത്ത്‌ പെര്‍മിറ്റ്‌ വാങ്ങുവാന്‍ ശ്രമിക്കുക. ബസ്‌ പെര്‍മിറ്റ്‌ എടുക്കുമ്പോള്‍ വാഹനത്തിന്റെ വിലയും അപേക്ഷാ ഫീസും മാത്രമേ ഈടാക്കൂ. പുതിയ ബസ്‌ പെര്‍മിറ്റിന്റെ അപേക്ഷാ ഫീസ്‌ 5500 രൂപയാണ്‌. അത്തരത്തില്‍ ഒരു പെര്‍മിറ്റ്‌ എടുത്താല്‍ മാത്രമേ ബസ്‌ സര്‍വീസ്‌ ലാഭകരമായി നടത്താന്‍ കഴിയൂ. അടുത്ത ആര്‍.ടി.എ ബോര്‍ഡ്‌ മീറ്റിങ്‌്‌ ഓഗസ്റ്റ്‌ 12 ന്‌ നടക്കും.

Related Articles