എടപ്പാളില്‍ സ്‌കൂള്‍ ബസിടിച്ച് എല്‍കെജി വിദ്യാര്‍ത്ഥിനി മരിച്ചു

എടപ്പാള്‍ : പുറകോട്ടെടുക്കുന്നതിനിടെ സ്‌കൂള്‍ ബസിടിച്ച് എല്‍കെജി വിദ്യാര്‍ത്ഥിനി മരിച്ചു. എടപ്പാള്‍ ദാറുല്‍ ഹുദാ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും നടുവട്ടം കാഞ്ഞിരമുക്ക് സ്വദേശി അബൂബക്കറിന്റെ മകളുമായ ആയിഷ ഹെന്ന (അഞ്ച്) ആണ് മരിച്ചത്.

ഇന്ന് രാവിലെ ഒമ്പതരക്കാണ് സംഭവം നടന്നത്. സ്‌കൂള്‍ ഗ്രൗണ്ടില്‍ ബസ് പുറകോട്ടെടുക്കുന്നതിനിടെ തട്ടി വീഴുകയും വാഹനത്തിന്റെ ടയര്‍ വിദ്യാര്‍ത്ഥിനിയുടെ തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു.

മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.