ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ടിവരും; മുഖ്യമന്ത്രി

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ട വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ സൂചന നല്‍കി. ഇന്ധന വിലയിലുണ്ടായ വര്‍ദ്ധനവ് മോട്ടോര്‍വാഹന വ്യവസായത്തെ ദോഷകരമായി ബാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബുധനാഴ്ച മുതല്‍ ബസ് ഉടമകള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പഠിച്ച ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റിവെച്ചത്.

മിനിമം ബസ് ചാര്‍ജ്ജ് 10 രൂപയാക്കണം എന്നാണ് ബസ് ഉടമകളുടെ ആവശ്യം.