Section

malabari-logo-mobile

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു

HIGHLIGHTS : തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. ചൊവ്വാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗം അംഗീകരിച്ച കരട് ശിപാര്‍ശ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്ത...

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. ചൊവ്വാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗം അംഗീകരിച്ച കരട് ശിപാര്‍ശ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ അംഗീകരിക്കുകയായിരുന്നു. മിനിമം ചാര്‍ജ്ജ് ഇപ്പോഴുള്ള ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയാക്കി ഉയര്‍ത്തും. മാര്‍ച്ച് ഒന്നു മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. ഫാസ്റ്റ് പാസഞ്ചറുകളിലും മിനിമം നിരക്ക് ഒരു രൂപ കൂട്ടി 11 രൂപയാക്കും. സിറ്റി പാസഞ്ചറുകളുടെ നിരക്കും എട്ട് രൂപയാക്കും. അതെസമയം വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്കില്‍ മാറ്റമില്ല. എന്നാല്‍ സ്‌ളാബ് അടിസ്ഥാനത്തില്‍ വരുമ്പോള്‍ ചെറിയ വര്‍ധനവ് ഉണ്ടായിരിക്കും. 25 ശതമാനമാണ് ടിക്കറ്റിന്‍മേല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള കണ്‍സെഷന്‍.

വര്‍ധിപ്പിച്ച നിരക്കു പ്രകാരം സൂപ്പര്‍ എക്‌സ്പ്രസ്/എക്‌സിക്യൂട്ടീവ് ബസുകളില്‍ മിനിമം ചാര്‍ജ് 13 ല്‍ നിന്ന് 15 രൂപയാക്കും. സെമി സ്ലീപ്പര്‍/സൂപ്പര്‍ ഡീലക്‌സ് ബസുകളില്‍ ഇപ്പോഴുള്ള 20 രൂപയില്‍ നിന്ന് 22 രൂപയാക്കി വര്‍ധിപ്പിക്കും. വോള്‍വോ ബസുകളില്‍ 40 രൂപ എന്നത് 45 രൂപയായിരിക്കും.

sameeksha-malabarinews

മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് ബസുടമകള്‍ 16 മുതല്‍ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

അതെസമയം ഇപ്പോഴുള്ള ബസ് ചാര്‍ജ്ജ് വര്‍ധന പര്യാപ്തമല്ലെന്നും നിലവിലെ സാഹചര്യത്തില്‍ സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും ബസ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിനിധി ടി ഗോപിനാഥ് വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!