Section

malabari-logo-mobile

ബസ് ചാര്‍ജ്ജ് മിനിമം എട്ട് രൂപയാക്കാന്‍ ശുപാര്‍ശ

HIGHLIGHTS : തിരുവനന്തപുരം: ഓര്‍ഡിനറി ബസുകളിലെ മിനിമം നിരക്ക് എട്ട് രൂപയാക്കാന്‍ ജസ്റ്റിസ് എം രമാചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാര്‍ശ. മറ്റു യാത്രനിരക്കുകളില്‍ പത്ത...

തിരുവനന്തപുരം: ഓര്‍ഡിനറി ബസുകളിലെ മിനിമം നിരക്ക് എട്ട് രൂപയാക്കാന്‍ ജസ്റ്റിസ് എം രമാചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാര്‍ശ. മറ്റു യാത്രനിരക്കുകളില്‍ പത്തുശതമാനത്തിന്റെ വര്‍ധനയും ശുപാര്‍ശ ചെയ്തിട്ടുണ്ട്. കമ്മീഷന്റെ ശുപാര്‍ശകള്‍ ഗതാഗതവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന് കഴിഞ്ഞ ദിവസം കൈമാറി.

മിനിമം ടിക്കറ്റ് നിരക്ക് പത്തു രൂപയാക്കണമെന്നാണ് സ്വകാര്യബസുകാര്‍ ആവശ്യപ്പെട്ടത്. ഇതോടൊപ്പം വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് നിലവിലുള്ള 14 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി ഉയര്‍ത്തണമെന്നും നേരത്തെ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.

sameeksha-malabarinews

ജീവനക്കാരുടെ വേതനവര്‍ധനവും ഡീസല്‍ വില വര്‍ധനവുമാണ് ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സ്വകാര്യബസ് ഉടമകളെ പ്രേരിപ്പിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!