പെഷവാറില്‍ സ്‌ഫോടനം; 15 പേര്‍ കൊല്ലപ്പെട്ടു

Peshawarപെഷവാര്‍: പാകിസ്താനിലെ പെഷവാറിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ ജോലിക്കാര്‍ സഞ്ചരിച്ച ബസിലാണ് സ്‌ഫോടനം ഉണ്ടായത്. 25 പേര്‍ക്ക് പരുക്കേറ്റു.

ജോലിക്കാരെ ഓഫീസിലേക്ക് കൊണ്ടുപോയ ബസിലാണ് സ്‌ഫോടനം ഉണ്ടായത്. പെഷവാറിലെ സദ്ദാര്‍ എന്ന തിരക്കേറിയ പ്രദേശത്തെത്തിയപ്പോഴാണ് സ്‌ഫോടനം നടന്നത്. 40 ലേറെ ആളുകള്‍ ബസിലുണ്ടായിരുന്നു. ബസില്‍ ആസൂത്രിതമായി ആരോ സ്‌ഫോടന വസ്തുക്കള്‍ നിക്ഷേപിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.