ബസില്‍ നിന്നും തെറിച്ച് വീണ് ബസ് കണ്ടക്ടര്‍ക്ക് ഗുരുതര പരിക്ക്

തിരൂരങ്ങാടി : മഞ്ചേരിയില്‍ നിന്ന് പരപ്പനങ്ങാടിയിലേക്ക് വരികയായിരുന്നു പിടിഎ ബസില്‍ നിന്നും കണ്ടക്ടര്‍ പുറത്തേക്ക് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റു. വെള്ളില മങ്കട സ്വദേശി കൃഷ്ണന്‍ നമ്പൂതിരിയുടെ മകന്‍ കാരാല്‍ ഹൗസിലെ രാമചന്ദ്രന്‍ നമ്പൂതിരി (42) നാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ്  കക്കാട് തൂക്കുമരം ഭാഗത്ത് വെച്ചാണ് അപകടം നടന്നത്. അമിത വേഗതയിലായിരുന്ന ബസ് ഒരു ബൈക്കിനെ മറികടക്കുന്നതിനിടയിലാണ് ഡോര്‍ തുറന്ന് കണ്ടക്ടര്‍ പുറത്തേക്ക് തെറിച്ചു വീണത്.