Section

malabari-logo-mobile

കോഴിക്കോട്‌ ബസ്‌ മറിഞ്ഞു; ഒഴിവായത്‌ വന്‍ ദുരന്തം

HIGHLIGHTS : കോഴിക്കോട്‌: സ്വകാര്യ ബസ്‌ നിയന്ത്രണം വിട്ട്‌ മറിഞ്ഞ്‌ വന്‍ ദുരന്തം ഒഴിവായി. ഇന്ന്‌ രാവിലെ സര്‍വ്വീസ്‌ നടത്താനായി പെട്രോള്‍ ബങ്കില്‍ നിന്നും മൊഫ്യ...

Untitled-1 copyകോഴിക്കോട്‌: സ്വകാര്യ ബസ്‌ നിയന്ത്രണം വിട്ട്‌ മറിഞ്ഞ്‌ വന്‍ ദുരന്തം ഒഴിവായി. ഇന്ന്‌ രാവിലെ സര്‍വ്വീസ്‌ നടത്താനായി പെട്രോള്‍ ബങ്കില്‍ നിന്നും മൊഫ്യൂസില്‍ ബസ്‌ സ്റ്റാന്‍ഡിലേക്ക്‌ വരികയായിരുന്ന തൃശ്ശൂര്‍- കണ്ണൂര്‍ റൂട്ടിലോടുന്ന കെ എല്‍ 45 കെ 6968 നമ്പ്രര്‍ സാമ്രാട്ട്‌ സൂപ്പര്‍ഫാസ്റ്റ്‌ ബസാണ്‌ അപകടത്തില്‍പ്പെട്ടത്‌.

അരയിടത്തുപാലം ബേബി മെമേമാറിയല്‍ ആശുപത്രിക്ക്‌ സമീപം എത്തിയപ്പോഴാണ്‌ നിയന്ത്രണം വിട്ട ബസ്‌ റോഡരികിലെ 2 ഇലക്‌ട്രിക്‌ പോസ്റ്റുകള്‍ ഇടിച്ച്‌ തകര്‍ത്ത്‌ ഡിവൈഡറില്‍ കയറി മറിഞ്ഞത്‌. മറിഞ്ഞ ബസ്‌ ചരിഞ്ഞ്‌ മീറ്ററുകളോളം റോഡിലൂടെ നീങ്ങി അഴകൊടി ക്ഷേത്രത്തിലേക്കുളള റൂട്ടില്‍ ചെന്നാണ്‌ നിന്നത്‌. ബസ്‌ 2 മീറ്റര്‍ കൂടി മുന്നോട്ട്‌ പോയിരുന്നുവെങ്കില്‍ ഇവിടെ പാര്‍ക്ക്‌ ചെയ്‌തിരുന്ന ടാക്‌സി കാറില്‍ ഇടിക്കുമായിരുന്നു. ഈ സമയം കാറിനുള്ളില്‍ ഡ്രൈവര്‍മാര്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു. ഡ്രൈവറും ക്ലീനറും മാത്രമാണ്‌ ഈ സമയം ബസ്സിലുണ്ടായിരുന്നത്‌. ബസില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നു എങ്കില്‍ വന്‍ ദുരന്തത്തിലേക്ക്‌ എത്തുമായിരുന്നു എന്ന്‌ രക്ഷാപ്രവര്‍ത്തനം നടത്തിയ ബീച്ച്‌ ഫയര്‍ഫോഴ്‌സ്‌ ഉദേ്യാഗസ്ഥര്‍ പറഞ്ഞു. അതേസമയം ബസ്‌ ഓടിച്ചിരുന്നത്‌ ക്ലീനറാണെന്നാണ്‌ വിവരം. ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

sameeksha-malabarinews

സൂപ്പര്‍ഫാസ്റ്റ്‌ ബോര്‍ഡ്‌ വെച്ചോടുന്ന ഈ ബസിന്റെ 6 ടയറുകളും തേഞ്ഞ്‌ തീര്‍ന്നവയാണെന്ന്‌ നാട്ടുകാരും ഫയര്‍ഫോഴ്‌സ്‌ ഉദേ്യാഗസ്ഥരും പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!