രാംപാലിന്റെ ആശ്രമത്തില്‍ നിന്ന്‌ ബുള്ളറ്റ്‌ പ്രൂഫ്‌ വാഹനം കണ്ടെത്തി.

1416636567-5558ചണ്ഡീഗഡ്‌: ആള്‍ ദൈവം രാംപാലിന്റെ ആശ്രമത്തില്‍ നിന്നും ബുള്ളറ്റ്‌ പ്രൂഫ്‌ വാഹനം കണ്ടെത്തി. ഹിസാര്‍ ജില്ലയിലെ ബര്‍വല ആശ്രമത്തില്‍ നടത്തിയ റെയ്‌ഡിലാണ്‌ വാഹനം കണ്ടെത്തിയത.്‌ വന്‍ ആയുധ ശേഖരങ്ങളും സ്‌ഫോടക വസ്‌തുക്കളും ആശ്രമത്തില്‍ നിന്ന്‌ ഇന്നലെ പിടിച്ചെടുത്തിരുന്നു.

ആസിഡ്‌ സിറിഞ്ചുകള്‍, പെട്രോള്‍ ബോംബുകള്‍ എന്നിവയും ആശ്രമത്തില്‍ നിന്ന്‌ കണ്ടെത്തിയിരുന്നു. ആശ്രമത്തില്‍ പരിശോധന തുടരുകയാണ്‌. പ്രത്യേക അന്വേഷണ വിഭാഗമാണ്‌ റെയ്‌ഡിന്‌ നേതൃത്വം നല്‍കുന്നത്‌.

ഒരു ബസ്‌, ബുള്ളറ്റ്‌ പ്രൂഫ്‌ മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍, മാരുതി ജിപ്‌സി, ഓയില്‍ ടാങ്ക്‌, രണ്ട്‌ ട്രാക്ടര്‍, ട്രോളികള്‍ എന്നിവയും ഇവിടെ നിന്നും പിടിച്ചെടുത്തിരുന്നു.

രാംപാലിന്റെ മൂന്ന്‌ അനുയായികളെയും ഇവിടെ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.