ലെന്‍സ്‌ഫെഡ് വീട് എക്‌സപോ പ്രദര്‍ശനം തുടങ്ങി

unnamed (3)രപ്പനങ്ങാടി: ലെന്‍സ്‌ഫെഡ് തിരൂരങ്ങാടി കമ്മറ്റി പരപ്പനങ്ങാടിയില്‍ ഒരുക്കിയ വീട് ബില്‍ഡ് എക്‌സ്‌പോ 2014 പ്രദര്‍ശനം വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. ലെന്‍സ്‌ഫെഡ് ജില്ല പ്രസിഡന്റ് ഗിരീഷ് തോട്ടത്തില്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ ലെന്‍സ്‌ഫെഡിന്റെ പുതിയ സംസ്ഥാനപ്രസിഡന്റായി തെരഞ്ഞടുത്ത യുഎ ഷബീറലിലയെയും, മികച്ച ജില്ലസെക്രട്ടറിയായി തിരഞ്ഞെടുത്ത സംസ്ഥാന വൈസ് പ്രസിഡന്റ് കെ മുഹമ്മദ് ഇക്ബാലിനെയും ആദരിച്ചു.

കെട്ടിട നിര്‍മാണരംഗത്തെ പുത്തന്‍ ട്രെന്റുകളും മാറ്റങ്ങളും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന മേളയില്‍ മുപ്പതോളം സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ മുതല്‍ സ്റ്റാളുകള്‍ കാണുന്നതിന് ജനങ്ങള്‍ എത്തിതുടങ്ങിയിരുന്നു. എക്‌സപോയൊടനുബന്ധിച്ച് എല്ലാ ദിവസവും വൈകീട്ട കലാസാസംകാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്.രാവിലെ 10 മണി മുതല്‍ രാത്ര എട്ടുമണിവരയാണ് സ്റ്റാളുകള്‍ തുറന്നു പ്രവര്‍ത്തിക്കുക. ഫെബ്രുവരി രണ്ട് വരെയാണ് പ്രദര്‍ശനം.