ബജറ്റ് അവതരണം കഴിഞ്ഞു; ഇന്ധനവില കൂടി

download (1)ദില്ലി: കേന്ദ്ര പൊതു ബജറ്റ് അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ രാജ്യത്ത് ഇന്ധന വില വര്‍ദ്ധന. പെട്രോളിയം ലിറ്ററിന് മൂന്ന് രൂപ 18 പൈസയും ഡീസലിന് ലിറ്ററിന് മൂന്ന് രൂപ ഒമ്പത് പൈസയുമാണ് ഉയര്‍ന്നത്. പുതുക്കിയ വില വര്‍ധനവ് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു.

രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിന്റെ വില ഉയര്‍ന്നതാണ് രാജ്യത്തും ഇന്ധനവില ഉയരാന്‍ കാരണമായത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ ബാരലിന് 2.53 ഡോളറാണ് ഉയര്‍ന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ചെറിയ തോതില്‍ ഇടിഞ്ഞതും വില കൂടലിന് കാരണമായി. സംസ്ഥാനത്ത് ലിറ്ററിന് ഏകദേശം നാല് രൂപ വര്‍ദ്ധനവുണ്ടാവുമെന്നാണ് സൂചന.