Section

malabari-logo-mobile

ബജറ്റ് മലപ്പുറത്തിന് നല്‍കുന്നത്

HIGHLIGHTS : മലപ്പുറം : സംസ്ഥാന ബജറ്റില്‍ മലപ്പുറം ജില്ലക്കായി പ്രഖ്യാപിച്ചത് -എടവണ്ണയില്‍ സബ് രജിസ്ട്രാര്‍ ഓഫീസ്, നിലമ്പൂര്‍ - നഞ്ചന്‍കോട് പാതക്ക് 5 കോടി, താനൂ...

മലപ്പുറം : സംസ്ഥാന ബജറ്റില്‍ മലപ്പുറം ജില്ലക്കായി പ്രഖ്യാപിച്ചത് -എടവണ്ണയില്‍ സബ് രജിസ്ട്രാര്‍ ഓഫീസ്, നിലമ്പൂര്‍ – നഞ്ചന്‍കോട് പാതക്ക് 5 കോടി, താനൂരിലും അനുബന്ധ പഞ്ചായത്തുകളിലും കുടിവെള്ള പദ്ധതിക്ക് 5 കോടി, പരപ്പനങ്ങാടി ഫിഷിങ്ങ് ഹാര്‍ബറിന് 1 കോടി, നിലമ്പൂര്‍ പൗരസ്ത്യ ഇടനാഴി വിനോദ സഞ്ചാര പദ്ധതിക്ക് 1 കോടി, പാലക്കാട്ടിനെയും മലപ്പറത്തെയും ബന്ധിപ്പിക്കുന്ന റഗുലേറ്റര്‍ കം ബ്രിഡ്ജിന് 1 കോടി, മോയിന്‍കുട്ടി വൈദ്യ സമിതിക്ക് 50 ലക്ഷം, തിരൂര്‍ മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തിന് 20 ലക്ഷം, അരീക്കോട് സ്റ്റേഡിയത്തില്‍ സിന്തറ്റിക് ടര്‍ഫിന് 10 ലക്ഷം, കോഴിക്കോട് വിമാനത്താവളത്തില്‍ വാണിജ്യനികുതി ഫെസിലിറ്റേഷന്‍ കേന്ദ്രം, ചീക്കോട് കുടിവെള്ള പദ്ധതിക്കും തുക, വളാഞ്ചേരിയില്‍ ഫയര്‍ സ്റ്റേഷന് 50 ലക്ഷം, ചങ്കു വെട്ടി കോട്ടക്കല്‍ ടൗണ്‍ സൗന്ദര്യ വല്‍ക്കരണത്തിന് 10.65 കോടി, കോട്ടക്കല്‍ ബൈപാസ് മൂന്നാം ഘട്ട നിര്‍മ്മാണത്തിന് 14.58 കോടി, എന്നിങ്ങനെയാണ് ബജറ്റില്‍ മലപ്പുറത്തിന് വകയിരുത്തിയിരിക്കുന്നത്. ഇതിനുപുറമെ കുമ്പിടി കുറ്റിപ്പുറം റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 1 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!