Section

malabari-logo-mobile

ഉപഭോക്താക്കള്‍ക്ക്‌ പണി തന്ന്‌ ബിഎസ്‌എന്‍എല്‍

HIGHLIGHTS : ചില കുത്തക ടെലികോം കമ്പനികള്‍ക്ക്‌ വേണ്ടി ബിഎസ്‌എന്‍എല്ലിനെ തര്‍ക്കാന്‍ കമ്പനിക്കുള്ളില്‍ തന്നെ ശ്രമമെന്ന ആരോപണം ശരിവെക്കുന്ന പ്രവൃത്തിയുമായി ബിഎസ്...

bsnlചില കുത്തക ടെലികോം കമ്പനികള്‍ക്ക്‌ വേണ്ടി ബിഎസ്‌എന്‍എല്ലിനെ തര്‍ക്കാന്‍ കമ്പനിക്കുള്ളില്‍ തന്നെ ശ്രമമെന്ന ആരോപണം ശരിവെക്കുന്ന പ്രവൃത്തിയുമായി ബിഎസ്‌എന്‍എല്‍ വീണ്ടും. ഇത്തവണ സൗജന്യ നിരക്കിലുള്ള ഫോണ്‍ വിളികള്‍ മുന്നറിയിപ്പില്ലാതെ റദ്ധാക്കിയാണ്‌ ബിഎസ്‌എന്‍എല്‍ വരിക്കാരെ വഞ്ചിച്ചത്‌. മുന്‍കൂട്ടി അറിയിക്കാതെ കഴിഞ്ഞ ബുധനാഴ്‌ച മുതല്‍ ഈ കോളുകള്‍ റദ്ധാക്കിയതോടെ ലക്ഷകണക്കിന്‌ വരിക്കാരാണ്‌ വലഞ്ഞത്‌. കേരളത്തിലെ ബിഎസ്‌എന്‍എല്‍ വരിക്കാരില്‍ 75 ശതമാനം ചില പ്രത്യേക സൗജന്യ നിരക്കിലുള്ള താരീഫുകളാണ്‌ ഉപയോഗിക്കുന്നത്‌. ഇതില്‍ ഏറെ പ്രിയങ്കരം 135 രൂപയ്‌ക്ക്‌ 300 മിനിറ്റിലധികം സംസാരിക്കാനാകുന്ന വൗച്ചറാണ്‌. ഇതാണ്‌ ഒറ്റയടിക്ക്‌ നിര്‍ത്തലാക്കിയത്‌. ഈ സൗജന്യങ്ങള്‍ റദ്ധാക്കിയതോടെ പലരും എവിടെയാണ്‌ തങ്ങളുടെ പണം പോയതെന്നറിയാതെ വലഞ്ഞു.

കോള്‍ ചെയ്യുമ്പോള്‍ സീറോ ബാലന്‍സാണ്‌ സ്‌ക്രീനില്‍ തെളിയുക. ഉടന്‍ റീചാര്‍ജ്ജ്‌ ചെയ്യണമെന്ന സന്ദേശവും ലഭിച്ചു. ഇതെ കുറിച്ച്‌ പരാതിപ്പെട്ടവര്‍ക്കാകട്ടെ യാതൊരു മറുപടിയും ലഭിച്ചില്ല. ബിഎസ്‌എന്‍എല്ലിലെ പല ഉന്നത ഉദ്യോഗസ്ഥന്‍മാര്‍ക്കും സംഭവത്തെ കുറിച്ച്‌ അറിയില്ലായിരുന്നു.

sameeksha-malabarinews

വിശേഷ ദിവസങ്ങളില്‍ കമ്പനികള്‍ കൂടുതല്‍ സൗജന്യങ്ങള്‍ ഓഫര്‍ ചെയ്യുന്ന സമയത്ത്‌ ബിഎസ്‌എന്‍എല്‍ മാത്രം സൗജന്യങ്ങള്‍ വെട്ടിക്കുറച്ചതിന്‌ പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന്‌ ആരോപണമുയര്‍ന്നു കഴിഞ്ഞു. പരാതി വ്യാപകമായതിനെ തുടര്‍ന്നും ബിഎസ്‌എന്‍എല്ലിനെ യൂണിയനുകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ബുധനാഴ്‌ച ഡിസംബര്‍ 31 അര്‍ദ്ധരാത്രി വരെ മാത്രമെ സൗജന്യ കോള്‍ റദ്ധാക്കിയത്‌ നിലനില്‍ക്കുകയുള്ളു. ഒന്നാം തിയ്യതി മുതല്‍ പഴയ സൗജന്യ നിരക്കുകള്‍ ലഭിക്കുന്നതാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!