Section

malabari-logo-mobile

6.5 ഇഞ്ച് ബിഎസ്എന്‍എല്‍ സ്മാര്‍ട്ട് ഫോണ്‍ 7999 രൂപക്ക്

HIGHLIGHTS : സ്മാര്‍ട്ട് ഫോണുകളുടെ ഉപഭോക്താക്കളുടെ എണ്ണങ്ങള്‍ ദിനം പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കെ ബിഎസ്എന്‍എലും സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കി. പെന്‍ഡല്‍ ടെക്‌ന...

BSNLസ്മാര്‍ട്ട് ഫോണുകളുടെ ഉപഭോക്താക്കളുടെ എണ്ണങ്ങള്‍ ദിനം പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കെ ബിഎസ്എന്‍എലും സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കി. പെന്‍ഡല്‍ ടെക്‌നോളജിയുമായി ചേര്‍ന്ന് 1799 രൂപ വിലയുള്ള ഫോണടക്കം മൂന്നു മോഡലുകളാണ് ആദ്യം പുറത്തിറക്കിയത്. ഫോണ്‍ വാങ്ങുമ്പോള്‍ ബിഎസ്എന്‍എല്ലില്‍ നിന്നും പ്രതേ്യക നിരക്കുകളും ലഭിക്കും.

സാധാരണക്കാരെ ഉദ്ദേശിച്ചുകൊണ്ടാണ് 1799 രൂപ വിലയുള്ള ഭാരത് ഫോണ്‍ ഇറക്കിയിരിക്കുന്നത്. 3 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഫോണിന് ഡ്യുവല്‍ സിമ്മാണ് ഉള്ളത്. 1200 മിനിറ്റ് ടോക്‌ടൈം ഫോണ്‍ വാങ്ങുമ്പോള്‍ ലഭിക്കും. കൂടാതെ ഇന്റര്‍നെറ്റ് സൗകര്യ ലഭ്യമാകുന്ന ഏറ്റവും ചിലവു കുറഞ്ഞ ഫോണാണിതെന്ന് കമ്പനി അറിയിച്ചു.

sameeksha-malabarinews

ഭാരത് ഫോണിനെ കൂടാതെ പെന്‍ഡാ സ്മാര്‍ട്ട് പിഎസ് 650, പെന്‍ഡാ സ്മാര്‍ട്ട് പി 501 എന്നീ ഫാബ്‌ലെറ്റുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. പെന്‍ഡാ സ്മാര്‍ട്ട് പിഎസ് 650ന് 7999 രൂപയാണ് വില. 6.5 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഫോണിന് ഡ്യുവല്‍ കോര്‍ പ്രൊസസ്സറാണ് ഉള്ളത്. മെലിഞ്ഞ ഡിസൈനാണ് ഇതിന്റെ മറ്റൊരു പ്രതേ്യകത. പെന്‍ഡാ സ്മാര്‍ട്ട് പി 501 ല്‍ 5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. ഇതിന് 6999 രൂപയാണ് വില. രണ്ട് ഫോണിലും ആന്‍ഡ്രോയിഡ് ജെല്ലി ബീന്‍ ആണ് ഓപ്പറേറ്റിങ് സിസ്റ്റം. രണ്ട് ഫോണുകള്‍ക്കും 3 ജിബി ഡാറ്റയും 300 മിനിറ്റ് ടോക്ക് ടൈമും ലഭിക്കും.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!