Section

malabari-logo-mobile

ബിഎസ്എന്‍എല്‍ ദീപം പ്ലാന്‍;44 രൂപ റീച്ചാര്‍ജില്‍ 500 എംബിയും 20 ടോക്ക് ടൈമും

HIGHLIGHTS : തിരുവനന്തപുരം: ബിഎസ്എന്‍എല്‍ ദീപം പ്ലാനിന് തുടക്കമായി. സാധാരണക്കാരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ പ്ലാന്‍ തുടങ്ങിയിരിക്കുന്നത്. തിരുവനന്തപുരത...

തിരുവനന്തപുരം: ബിഎസ്എന്‍എല്‍ ദീപം പ്ലാനിന് തുടക്കമായി. സാധാരണക്കാരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ പ്ലാന്‍ തുടങ്ങിയിരിക്കുന്നത്. തിരുവനന്തപുരത്ത് ബി.എസ്.എന്‍ എല്‍ കേരള ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡോ. എ.പി.ജെ അബ്ദുല്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ: കുഞ്ചേറിയ പി. ഐസക് പദ്ധതി ഉദ്ഘാടനം ചെയ്തു. കേരള ടെലികോം സര്‍ക്കിള്‍ സിജിഎം ഡോ. പി.റ്റി.മാത്യു ഐ ടി എസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ ഡോ. എസ് ജ്യോതിശങ്കര്‍ ഐ ടി എസ് പദ്ധതി വിശദീകരിച്ചു

സംസ്ഥാനത്ത് നിലവില്‍ ഒരു കോടി ഒന്നേകാല്‍ ലക്ഷം പേരാണ് ബിഎസ്എന്‍എല്‍ ഉപയോഗിക്കുന്നത്. ഇതില്‍ 65 % ഉപഭോക്താക്കള്‍ ഡേറ്റ ഉപയോഗിക്കുന്നില്ല. 79 %  ഫോണ്‍ വിളിക്കുന്നതിന്  വേണ്ടിയാണ് തുക ചെലവിടുന്നത്. അവരെ ലക്ഷ്യമിട്ടാണ് ദീപം പ്ലാന്‍ അവതരിപ്പിക്കുന്നതെന്ന് കേരള ജനറല്‍ മാനേജര്‍ ഡോ. എസ്. ജ്യോതിശങ്കര്‍ അറിയിച്ചു. ദീപം പ്ലാനില്‍ രാജ്യമെമ്പാടും  ബി.എസ് എന്‍.എല്ലിലേക്ക് സെക്കന്റിന് ഒരു പൈസയും, മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് 1.2 പൈസയുമാണ്. (  റോമിങ്ങ് ഉള്‍പ്പെടെ ). 180 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി.

sameeksha-malabarinews

എസ് എം എസിന് കേരളത്തിനകത്തുള്ള നെറ്റ്‌വര്‍ക്കുകളില്‍ 25 പൈസയും കേരളത്തിന് പുറത്ത് 38 പൈസയുമാണ്. 44 രൂപയുടെ പ്ലാന്‍ റീച്ചാര്‍ജ് ചെയ്താല്‍ 20 രൂപയുടെ ടോക് വാല്യുവും, 500 എം.ബി ഡാറ്റയും ലഭിക്കും  (30 ദിവസം വാലിഡിറ്റി). ചടങ്ങില്‍ കേരള ടെലകോം സര്‍ക്കിള്‍ ഫിനാന്‍സ് പിജിഎം കെ. കുളന്തവേല്‍ സ്വാഗതവും, മൊബൈല്‍ ഓപ്പറേഷന്‍ ജനറല്‍ മാനേജര്‍ കെ. സത്യമൂര്‍ത്തി നന്ദിയും പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!