ഉപഭോക്താക്കള്‍ക്ക്‌ വമ്പന്‍ ഓഫറുകളുമായി ബിഎസ്‌എന്‍എല്‍

Untitled-1 copyബിഎസ്‌എന്‍എല്‍ പതിനഞ്ചാം പിറന്നാളിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക്‌ വമ്പന്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ്‌. കേരളത്തിലെ എല്ലാ പ്രീപെയ്‌ഡ്‌ കസ്റ്റമേഴ്‌സിനും 3 ജി വാര്‍ഷിക ഡാറ്റാ നിരക്കുകള്‍ കുറച്ചു. ഈ മാസം ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുകയും ചെയ്‌തു. ഇതു കൊണ്ടും തീര്‍ന്നില്ല ഓഫറുകളുടെ പൂരം. ബിഎസ്‌എന്‍എല്‍ പ്രീപെയ്‌ഡ്‌ ഉപഭോക്താക്കള്‍ക്കു മറ്റൊരു 3 ജി ഡാറ്റാ എസ്‌റ്റിവി ഓപ്‌ഷന്‍ കൂടി തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കുന്നുണ്ട്‌.

ബിഎസ്‌എന്‍എല്‍ DPV 1499 ഡാറ്റാ വൗച്ചര്‍ 0.75 ജിബി സൗജന്യ ഡാറ്റാ ഉപയോഗം പ്രതിമാസം ഒരു വര്‍ഷത്തേയ്‌ക്ക്‌ നല്‍കുന്നുണ്ട്‌. ഇതില്‍ മെയിന്‍ അക്കൗണ്ട്‌ വാലിഡിറ്റി ഒരു വര്‍ഷമാണ്‌. DPV 2799 എന്ന ഡാറ്റാ വൗച്ചര്‍ 1.5 ജിബി പ്രതിമാസം ഒരു വര്‍ഷത്തേക്ക്‌ സൗജന്യ ഡാറ്റാ ഉപയോഗം നല്‍കുന്നുണ്ട്‌. ഈ ഓപ്‌ഷനിലും മെയിന്‍ അക്കൗണ്ട്‌ വാലിഡിറ്റി ഒരു വര്‍ഷമുണ്ട്‌. മറ്റൊരു 3ജി ഡാറ്റാ വൗച്ചറായ DPV 3999 ഒരു വര്‍ഷം മെയിന്‍ അക്കൗണ്ട്‌ വാലിഡിറ്റി നല്‍കിക്കൊണ്ട്‌ ഒരു വര്‍ഷത്തേയ്‌ക്ക്‌ പ്രതിമാസം 2.5 ജി ബി സൗജന്യ ഡാറ്റാ ഉപയോഗവും ഓഫര്‍ ചെയ്യുന്നുണ്ട്‌.

444 രൂപയ്‌ക്ക്‌ ലഭ്യമായ പുതിയ എസ്റ്റിവിക്ക്‌ 60 ദിവസം വരെ വാലിഡിറ്റി ഉണ്ടായിരിക്കും. ഇതു കൂടാതെ 1 ജിബി ഡാറ്റയ്‌ക്ക്‌ 3ജി സ്‌പീഡും 100 രൂപ മൂല്യമുള്ള ടോക്ക്‌ ടൈമും ഒപ്പം 14 ദിവസത്തെ വാലിഡിറ്റിയുമുള്ള പുതിയ കോംബോ വൗച്ചറും 239 രൂപയ്‌ക്ക്‌ ബിഎസ്‌എന്‍എല്‍ ലഭ്യമാക്കും.