കിടിലന്‍ ഓഫറുമായി ബിഎസ്‌എന്‍എല്‍

Story dated:Wednesday February 24th, 2016,06 02:pm

കിടിലന്‍ ഓഫറുമായി ബിഎസ്‌എന്‍എല്‍ രംഗത്ത്. 201 രൂപക്ക് 24,000 സെക്കന്‍ഡിന്റെ സൗജന്യ ഫോണ്‍ കോള്‍ അനുവദിക്കുന്ന ബിഎസ്എന്‍എല്ലിന്റെ പുതിയ ഓഫര്‍ നാളെ മുതല്‍ നിലവില്‍ വരും. എസ്ടിവി 201 എന്ന പുതിയ ഓഫറിന്റെ കാലാവധി 28 ദിവസമാണ്.

ബിഎസ്എന്‍എല്ലിന്റെ ഏത് പ്ലാന്‍ ഉപയോഗിക്കുന്നവര്‍ക്കും ഈ ഓഫര്‍ ഉപയോഗിക്കാം. ലോക്കല്‍, എസ് ടി ഡി വ്യത്യാസമില്ലാതെ ഏത് നെറ്റ് വര്‍ക്കിലേക്കും ഈ പ്ലാന്‍ അനുസരിച്ച് ഉപയോക്താക്കള്‍ക്ക് വിളിക്കാം. പ്രമോഷണല്‍ ഓഫറായി 90 ദിവസത്തേക്കാണ് പ്ലാന്‍ അവതരിപ്പിക്കുന്നതെങ്കിലും പ്ലാന്‍ തുടര്‍ന്നു കൊണ്ടു പോകുമെന്നാണ് അധികൃതര്‍ പറയുന്നത്.

: , ,