ദില്ലിയില്‍ ബിഎസ്‌എഫ്‌ വിമാനം തകര്‍ന്ന്‌ 10 പേര്‍ മരിച്ചു

BSF-aircraft-crashes-in-Delhiദില്ലി: ബിഎസ്‌എഫ്‌ വിമാനം തകര്‍ന്നു വീണ്‌ പത്തുപേര്‍ മരിച്ചു. ഇന്നു രാവിലെ 9.50 ഓടെ പടിഞ്ഞാറന്‍ ദില്ലിക്ക്‌ സമീപം ദ്വാരകയിലാണ്‌ ബിഎസ്‌എഫിന്റെ ചെറുവിമാനമായ സൂപ്പര്‍ കിംഗ്‌ തകര്‍ന്നു വീണത്‌.

ദില്ലിയില്‍ നിന്ന്‌ റാഞ്ചിയലേക്ക്‌ പുറപ്പെട്ട വിമാനമാണ്‌ അപകടത്തില്‍പ്പെട്ടത്‌. മൂടല്‍മഞ്ഞിനെ തുടര്‍ന്ന്‌ പൈലറ്റിന്‌ കാഴ്‌ച മറഞ്ഞതാണ്‌ അപകടത്തിനിടയാക്കിയതെന്നാണ്‌ പ്രാഥമിക വിവരം.

വിമാനം പറന്നുയര്‍ന്ന്‌ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സാങ്കേതിക തകരാറിനെ തുടര്‍ന്ന്‌ തിരിച്ചിറക്കാന്‍ അനുവാദം ചോദിച്ചിരുന്നു. ഇതിനു ശ്രമിക്കുന്നതിനിടയിയാണ്‌ സമീപത്തെ മതില്‍കെട്ടിലിടിച്ച്‌ റെയില്‍വേ പാളത്തിന്‌ സമീപം തകര്‍ന്നു വീണത്‌. സംഭവത്തെ തുടര്‍ന്ന്‌ പതിനഞ്ചോളം ഫയര്‍ഫോഴ്‌സ്‌ എഞ്ചിനുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. സംഭവത്തില്‍ വ്യോമായന മന്ത്രാലയം അന്വേഷണത്തിന്‌ ഉത്തരവിട്ടു.

ഡെപ്യൂട്ടി കമാന്‍ഡര്‍ ഉള്‍പ്പെടെ പത്തുപേരാണ്‌ വിമാനത്തിലുണ്ടായിരുന്നത്‌.