ബ്രൂവറിക്കുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി

തിരുവനന്തപുരം: ബ്രൂവറി ഡിസ്റ്റിലറിക്ക് സര്‍ക്കാര്‍ നല്‍കിയ അനുമതി റദ്ദാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അനുമതി നല്‍കുന്നത് കൂടുതല്‍ പരിശോധനയ്ക്ക് ശേഷമാകും. തീരുമാനം ഇപ്പോള്‍ റദ്ദാക്കുന്നത് വിവാദം ഒഴിവാക്കാന്‍ വേണ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതിയ അപക്ഷേകള്‍ വരുന്നത് പരിഗണിച്ച ശേഷം പുതിയ യൂണിറ്റുകള്‍ അനുവദിക്കുമെന്നും ഇതിനായി പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതെസമയം യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഡിസ്റ്റിലറികള്‍ വേണ്ടെന്ന 1999 ലെ ഉത്തരവിനുശേഷം ഒരു സര്‍ക്കാരും ചെയ്യാത്ത നടപടി സ്വീകരിക്കുമ്പോള്‍ ആവശ്യമായ ആലോചനകള്‍ ഉണ്ടായില്ലെന്നാണ് വിമര്‍ശനം. പുതിയതായി മൂന്നുബ്രൂവികളും ഒരു ഡിസ്റ്റിലറിയുമാണ് അനുവദിച്ചിരുന്നത്.