ബ്രൗണ്‍ ഷുഗര്‍ അമതിമായി ഉപയോഗിച്ച യുവാവ് മരിച്ചു

പൊന്നാനി : അമിതമായി ബ്രൗണ്‍ ഷുഗര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. പുതു പൊന്നാനി കപ്പൂരിന്റെ വീട്ടില്‍ മൊയ്തുവിന്റെ മകന്‍ ഹാരിസ് (26) ആണ് മരിച്ചത്. പൊന്നാനി എംഇഎസ് കോളേജ് ഗ്രൗണ്ടില്‍ വൈകീട്ട് 4.45 ഓടെയാണ് സംഭവം നടന്നത്.

അമിതമായി ബ്രൗണ്‍ ഷുഗര്‍ ഉപയോഗിച്ച ഹാരീസ് തളര്‍ന്ന് വീഴുകയായിരുന്നു. ഇതു കണ്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊന്നാനി പോലീസ് ഹാരീസിനെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഹാരിസിനൊപ്പം ബ്രൗണ്‍ ഷുഗര്‍ ഉപയോഗിച്ച സുഹത്ത് പൊന്നാനി നഗരം സ്വദേശി പുത്തന്‍വീട്ടില്‍ സുല്‍ഹി (23) നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ ഉപയോഗിച്ച ബ്രൗണ്‍ ഷുഗറും സിറിഞ്ചുകളും പോലീസ് കണ്ടെടുത്തു.