ജ്യേഷ്ഠനെ അടിച്ചു പരിക്കേല്‍പ്പിച്ച അനിയന് 6 മാസം കഠിനതടവ്

കോഴിക്കോട് : ജ്യേഷ്ഠനെ അടിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ അനിയന് 6 മാസം കഠിന തടവ്. കരിക്കിലാട് തുണ്ടിപറമ്പത്ത് മനോജ്കുമാര്‍(40) നാണ് ശിക്ഷ. വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എം ഷുഹൈബാണ് കഠിനതടവിന് ശിക്ഷിച്ചത്.

മനോജ് കുമാര്‍ ജേ്യഷ്ഠന്‍ ദേവദാസനെയാണ് അടിച്ച് പരിക്കേല്‍പ്പിച്ചത്. വിധി പറയുന്ന ദിവസം പ്രതി കോടതിയില്‍ ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്ന് മജിസ്‌ട്രേറ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.