ബ്രിട്ടന്‍ തെരഞ്ഞെടുപ്പ്‌: ലേബര്‍ പാര്‍ട്ടി മുന്നിട്ടു നില്‍ക്കുന്നു

Votersലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അധോസഭയായ ഹൗസ് ഒഫ് കോമണ്‍സിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് തിരിച്ചടി. 322 സീറ്റുകളിലെ ഫലം പുറത്തു വന്നപ്പോള്‍ എഡ് മിലിബാന്‍ഡിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി 133 സീറ്റുകള്‍ നേടി മുന്നിട്ടു നില്‍ക്കുന്നു.

പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ നേതൃത്വത്തിലുള്ള ഭരണപ്പാര്‍ട്ടി 112 സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നു. 650 അംഗ സഭയില്‍ 326 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 316 സീറ്റ് കണ്‍സര്‍വേറ്റുകള്‍ നേടുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത്. പ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടിക്ക് 239 സീറ്റാണ് എക്‌സിറ്റ് പോളുകള്‍ നല്‍കിയത്.

അതേസമയം, സ്‌കോട്ട്‌ലന്‍ഡില്‍ സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി 44ല്‍ 43 സീറ്റും നേടി തിളക്കമാര്‍ന്ന വിജയം കൈവരിച്ചു. 1974ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 11 സീറ്റ് നേടിയതായിരുന്നു ഇതിന് മുമ്പ് എസ് എന്‍ പിയുടെ മികച്ച പ്രകടനം.

ഗ്ലസ്‌ഗോയില്‍ ലേബര്‍ പാര്‍ട്ടിയുടെ കൈവശമുണ്ടായിരുന്ന ഏഴു സീറ്റുകളും എസ് എന്‍ പി പിടിച്ചെടുത്തു. ലിബറല്‍ ഡെമോക്രാറ്റ്‌സ്, യു കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി, സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടി എന്നീ കക്ഷികളാണു മത്സര രംഗത്തുള്ള മറ്റു പ്രമുഖ കക്ഷികള്‍.

Related Articles