ഇനി ബ്രിട്ടനിലും സ്വവര്‍ഗ്ഗവിവാഹത്തിന് അംഗീകാരം

5239402-3x2-940x627ലണ്ടന്‍: ഏറെ നാളത്തെ മുറവിളിക്കും വിവാദങ്ങള്‍ക്കെുമൊടുവില്‍ ബ്രിട്ടനില്‍ സ്വവര്‍ഗ്ഗവിവാഹത്തിന് അംഗീകാരം. വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ ബ്രിട്ടനിലും വെയില്‍സിലും സ്വവര്‍ഗവിവാഹനിയമം നിലവില്‍ വന്നു.

ശനിയാഴ്ച മാത്രം ഇത്തരം നൂറ് കണക്കിന് വിവാഹങ്ങളാണ് ബ്രിട്ടനില്‍ നടന്നത്. പതിനേഴ് വര്‍ഷമായി ഒരുമിച്ച് താമസിച്ച് വരുന്ന പീറ്റര്‍ മക്‌ഗ്രെത്ത് ,ഡേവിഡ് കാബ്രെസ എന്നീ പുരുഷ ദമ്പതികളാണ് ആദ്യ വിവാഹം രജിസ്റ്റര്‍ ചെയ്തത്. ചരിത്ര മുഹൂര്‍ത്തതില്‍ വിവാഹിതരായ ഏറ്റവും പ്രായം കുറഞ്ഞ മണവാട്ടി സാറാ ലൂയിസ്(23) ഉം റബേക്ക ഗ്രീനു(31) മാണ്.

സ്വര്‍ഗാനുരാഗിയോ അല്ലാത്തവരോ ആരായാലും എല്ലാവരും സമന്മാരാണെന്ന് നിയമത്തെ കുറിച്ച് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വ്യക്തമാക്കി. ഈ സമയം രാജ്യത്തിന്റെ അവിസ്മരണീയ നിമിഷമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം വിവാഹത്തെ എതിര്‍ത്ത് പല മതസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പള്ളികളില്‍ വിവാഹം നടത്താന്‍ സമ്മതിക്കില്ലെന്നു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

സ്‌കോട്ട്‌ലാന്‍ഡില്‍ ഒക്ടോബര്‍ മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നിരുന്നു. എന്നാല്‍ നോര്‍ത്തേണ്‍ അയര്‍ലാന്‍ഡില്‍ ഇപ്പോഴും സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കിയിട്ടില്ല. പല രാജ്യങ്ങളിലും സ്വവര്‍ഗാനുരാഗികള്‍ കടുത്ത വിവേചനം തന്നെയാണ് അനുഭവിക്കുന്നത്. അതേസമയം സ്വവര്‍ഗ ദമ്പതികള്‍ക്ക് വിവാഹത്തിനുള്ള അവകാശം നല്‍കിയാല്‍ മാത്രമെ മറ്റുള്ളവര്‍ക്കൊപ്പം പൂര്‍ണസമത്വം ലഭിക്കുകയൊളളുവെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നത്.

രാജ്യത്തെ 15 രാജ്യങ്ങളില്‍ നിലവില്‍ സ്വവര്‍ഗവിവാഹം നിയമപരമായി അംഗീകരിച്ചിട്ടുണ്ട്.