ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‌ പുറത്തേക്ക്‌ ?

Untitled-1 copyലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ എന്ന ജനഹിത പരിശോധനയില്‍ ആദ്യ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന വാദക്കാര്‍ക്ക്‌ മുന്‍തൂക്കം. ഹിതപരിശോധനയില്‍ പിന്‍മാറണം എന്ന പക്ഷക്കാര്‍ വിജയിക്കുമെന്ന്‌ ബിബിസി പറയുന്നത്‌. 382 ല്‍ 338 ഇടത്തെ ഫലം പുറത്തുവന്നു.

ജിബ്രാള്‍ട്ടറും ന്യൂകാസിലും തുടരണം എന്ന അഭിപ്രായത്തിനൊപ്പം നിന്നപ്പോള്‍ സണ്ടര്‍ലന്റില്‍ പിന്‍മാറണം എന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം ലഭിച്ചത്. അതേസമയം എങ്ങോട്ടും മാറിമറിയാവുന്ന ഫലമായിരിക്കുമെന്നാണ് ഇന്നലെ വോട്ടെടുപ്പിന് ശേഷം പുറത്തുവന്ന അഭിപ്രായ സര്‍വ്വെകള്‍ പ്രവചിച്ചിരിക്കുന്നത്.

ഇന്നലെ നടന്ന വോട്ടെടുപ്പില്‍ കനത്ത പോളിംഗാണ് നടന്നത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന അഭിപ്രായമാണ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിനുള്ളത്. അവസാന നിമിഷവും അദ്ദേഹം അത് വ്യക്തമാക്കുകയും ചെയ്തു. അതേസമയം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ അഞ്ച് മന്ത്രിമാരും പകുതി എംപിമാരും കാമറോണിന്റെ അഭിപ്രായത്തിന് എതിരാണ്. ലേബര്‍ പാര്‍ട്ടിയിലെ ഭൂരിഭാഗം പേരും ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു വരണമെന്നാണ് ആഗ്രഹിക്കുന്നത്.