മുംബൈയില്‍ പാലം തകര്‍ന്ന്‌ 2 ബസും 22 യാത്രക്കാരെയും കാണാതായി

bridge_578960മുംബൈ: മുംബൈയില്‍ പാലം തകര്‍ന്ന്‌ 2 ബസും 22 യാത്രക്കാരെയും കാണാതായി. മുംബൈ ഗോവ ദേശീയ പാതയിലാണ്‌ പാലം തകര്‍ന്ന്‌ അപകടം സംവിച്ചത്‌. സാവിത്രി നദിക്ക്‌ കുറുകെ ബ്രിട്ടീഷ്‌ കാലഘട്ടില്‍ പണിത പാലമാണ്‌ ചൊവ്വാഴ്‌ച അര്‍ദ്ധരാത്രിയില്‍ തകര്‍ന്നു വീണത്‌.  ദേശീയ ദുരന്ത നിവാരണ സേനയുടെ 80 പേര്‍ അടങ്ങുന്ന മൂന്ന് സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം തുടങ്ങി

മുംബൈയില്‍ നിന്ന് ഗോവയിലേക്ക് വരികയായിരുന്ന രണ്ട് ബസുകളും കനത്ത വെള്ളപ്പൊക്കത്താല്‍ കരകവിഞ്ഞൊഴുകുന്ന നദിയിലേക്ക് പതിച്ചിരിക്കാനാണ് സാധ്യതയെന്ന് അധികൃതര്‍ അറിയിച്ചു. മുങ്ങല്‍ വിദഗ്ദര്‍ ഉള്‍പ്പെടെയുള്ള സംഘം തെരച്ചില്‍ തുടരുന്നു. പ്രദേശത്ത് കനത്ത മഴ ഇപ്പോഴും തുടരുന്നത് രക്ഷാ പ്രവര്‍ത്തനങ്ങളെ ബാധിച്ചു.

കാണാതായവരെയോ മുങ്ങിപ്പോയ വാഹനങ്ങളെയോ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഏറെ നേരം തടസ്സപ്പെട്ട ഗതാഗതം പിന്നീട് വഴി തിരിച്ചുവിട്ടു