നവവധുവിന്റെ ബാഗിനുള്ളില്‍ സിഗരറ്റ്; ഭര്‍ത്താവ് മൊഴി ചൊല്ലി

റിയാദ് : നവവധുവിന്റെ ഹാന്‍ഡ് ബാഗിനുള്ളില്‍ സിഗരറ്റ് കണ്ടതിനെ തുടര്‍ന്ന് വധുവിനെ ഭര്‍ത്താവ് മൊഴി ചൊല്ലി. സൗദി യുവാവാണ് തന്റെ ഭാര്യയുടെ ബാഗിനുള്ളില്‍ നിന്നും ബാഗ് പരിശോധിക്കുന്നതിനിടെ സിഗരറ്റ് കണ്ടത്. എന്നാല്‍ സിഗരറ്റ് എങ്ങനെയാണ് തന്റെ ബാഗില്‍ വന്നതെന്ന് തനിക്ക് അറിയില്ലെന്ന് യുവതി പറഞ്ഞെങ്കിലും യുവാവ് വിശ്വസിക്കാന്‍ തയ്യാറായില്ല. സംഭവത്തെ തുടര്‍ന്ന് യുവതിയെ ഇയാള്‍ മൊഴി ചൊല്ലുകയായിരുന്നു.

വിവാഹ മോചനം ഏറ്റവും കൂടുതല്‍ നടത്തുന്ന സൗദ്യ അറേബ്യയില്‍ 2012 ലെ കണക്കു പ്രകാരം 30,000 വിവാഹമോചനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. ഓക്‌സ് എന്ന അറബ് ദിനപത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.