Section

malabari-logo-mobile

ബോക്‌സിങ്ങില്‍ മേരികോമിന് സ്വര്‍ണ്ണം

HIGHLIGHTS : ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് ബോക്‌സിങ്ങില്‍ ഇന്ത്യന്‍ താരം മേരികോമിന് സ്വര്‍ണ്ണം. 48- 51 ഫൈ്‌ളവെയ്റ്റ് ഫൈനലില്‍ കസാക്കിസ്ഥാന്റെ സഹിന ഷെക്ക്ബര്‍ ബിക്...

mary_0ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് ബോക്‌സിങ്ങില്‍ ഇന്ത്യന്‍ താരം മേരികോമിന് സ്വര്‍ണ്ണം. 48- 51 ഫൈ്‌ളവെയ്റ്റ് ഫൈനലില്‍ കസാക്കിസ്ഥാന്റെ സഹിന ഷെക്ക്ബര്‍ ബിക്കോവയെ തോല്‍പ്പിച്ചാണ് മേരികോം സ്വര്‍ണ്ണം നേടയത്.

ഇഞ്ചിയോണില്‍ ഇന്ത്യ നേടുന്ന ഏഴാമത്തെ സ്വര്‍ണ്ണമാണ് ഇന്ത്യയുടേത്. 48 – 51 ഫൈ്‌ളവെയ്റ്റ് ഇനത്തില്‍ വിയറ്റ്‌നാമിന്റെ ലിതി ബാങ്ങിനെ സെമിഫൈനലില്‍ തോല്‍പ്പിച്ചാണ് (3-0) മേരി ഫൈനലിലെത്തിയത്.

sameeksha-malabarinews

മുപ്പതിരണ്ടുകാരിയായ മേരികോം 2010 ല്‍ നടന്ന ഏഷ്യന്‍ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി വെങ്കലവും, 2012 ഒളിമ്പിക്‌സില്‍ വെങ്കലവും കരസ്ഥമാക്കിയിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!