ബോക്‌സിങ്ങില്‍ മേരി കോമിന് സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബോക്‌സിങ്ങില്‍ 48 കിലോഗ്രാം വിഭാഗത്തില്‍ മേരി കോമിന് സ്വര്‍ണം. നോര്‍ത്ത് അയര്‍ലന്‍ഡിന്റെ ക്രിസ്റ്റീന ഒഹാറയെയാണ് മേരി കോം ഇടിച്ചിട്ടത്.

ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പതിനെട്ട് സ്വര്‍ണം സ്വന്തമായി.