ബോക്‌സിങ്‌ ഇതിഹാസം മുഹമ്മദ്‌ അലി അന്തരിച്ചു

muhammad-ali-boxer-03-1464941582-04-1465017014അരിസോണ: ബോക്‌സിങ്‌ ഇതിഹാസം മുഹമ്മദ്‌ അലി(74) അന്തരിച്ചു.ബോക്‌സിങ്‌ ഹെവി വെയ്‌റ്റിംഗ്‌ മുന്‍ ചാമ്പ്യനായിരുന്നു. അമേരിക്കയിലെ അരിസോണയിലെ ഫോണിക്‌സ്‌ ആസ്‌പത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്‌. ശ്വാസ കോശസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ്‌ അലിയെ വ്യാഴാഴ്‌ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

അലിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന്‌ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അദേഹത്തിന്റെ അവസ്ഥ അതീവ ഗുരുതരമാണെന്ന്‌ കുടുംബാംഗങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു.

അലി വളറെ നാളായി പാര്‍ക്കിന്‍സണ്‍ രോഗ ബാധിതനായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ന്യൂമോണിയ മൂലം അദേഹത്തെ പല തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 1981 ലാണ്‌ അലി തന്റെ കായിക ജീവിതം അവസാനിപ്പിച്ചത്‌.