പ്രേമം തമിഴിലേക്ക്‌; നിവിന്‍ പോളിക്ക്‌ പകരം ധനുഷ്‌

danush_13615tമലയാളത്തില്‍ വന്‍ഹിറ്റായ പ്രേമം തമിഴിലേക്കെന്ന്‌ റിപ്പോര്‍ട്ട്‌. തമിഴില്‍ നിവിന്‍ പോളിതന്നെ നായകനാകുമെന്നാണ്‌ ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ ധനുഷ്‌ നായകനാകുമെന്ന റിപ്പോര്‍ട്ടുകളാണ്‌ പുത്തുവരുന്നത്‌. തമിഴ്‌ ചലച്ചിത്ര മാധ്യമങ്ങളാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.
മലര്‍ എന്ന കഥാപാത്രത്തെ സായി പല്ലവി തന്നെയായിരിക്കും അവതരിപ്പിക്കുക. ഇത്‌ സംബന്ധിച്ച ചര്‍ച്ചകള്‍ ചെന്നൈയില്‍ നടക്കുന്നതായും സൂചനയുണ്ട്‌.

തമിഴിനു പുറമെ തെലുങ്കിലേക്കും ചിത്രം റിമേക്ക്‌ ചെയ്യുമെന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്‌. റിലീസ്‌ ചെയ്‌ത ആദ്യവാരം 20 കോടി രൂപയാണ്‌ ചിത്രം നേടിയത്‌. അല്‍ഫോണ്‍സ്‌ പുത്രനാണ്‌ വന്‍ഹിറ്റായ പ്രേമം സംവിധാനം ചെയ്‌തത്‌.