ബസ്സില്‍ വിദ്യാര്‍ത്ഥികളെ കയറ്റിയില്ല;നാട്ടുകാരും വിദ്യാര്‍ത്ഥികളും ബസ്‌ തടഞ്ഞു; ബസ്‌ പോലീസ്‌ കസ്‌റ്റഡിയില്‍

bus copyതാനൂര്‍: തെയ്യാല വെങ്ങാട്ടമ്പലത്ത്‌ വിദ്യാര്‍ത്ഥികളെ കയറ്റാതെ പോയ ബസ്‌ നാട്ടുകാരും വിദ്യാര്‍ത്ഥികളും തടഞ്ഞു. ഏറെ നേരം നാട്ടുകാരും വിദ്യാര്‍ത്ഥികളും ബസ്‌ജീനക്കാരും തമ്മില്‍ വാക്കുതര്‍ക്കവും ഉന്തുതള്ളും ഉണ്ടായി. സംഭവത്തെ തുടര്‍ന്ന്‌ ബസ്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.

കുറച്ച്‌ ദിവസങ്ങളായി ഈ ബസില്‍ വിദ്യാര്‍ത്ഥികളെ കയറ്റുന്നില്ല. ഇതെ തുടര്‍ന്നാണ്‌ ബസ്‌ തടഞ്ഞത്‌. ഏറെ നേരം ഗതാഗത തടസം നേരിട്ട ഇവിടെ പോലീസെത്തിയാണ്‌ വിദ്യാര്‍ത്ഥികളെയും നാട്ടുകാരെയും പിരിച്ചുവിട്ടത്‌.