പഴയ ബസുകള്‍ വാങ്ങുന്നവരുടെ ശ്രദ്ധയ്‌ക്ക്‌

bus_kerala_EPS (1)� വാഹനത്തിന്റെ ചെസിസ്‌ നമ്പറും എന്‍ജിന്‍ നമ്പറും ആര്‍.സി ബുക്കുമായി ഒത്തുനോക്കണം. കമ്പനിയില്‍ പഞ്ച്‌ ചെയ്‌ത ചെസിസ്‌ നമ്പറും എന്‍ജിന്‍ നമ്പറും ആണെങ്കില്‍ മാത്രം വാങ്ങിക്കുക. 15 വര്‍ഷം കഴിഞ്ഞ വാഹനത്തില്‍ ചെസിസ്‌ നമ്പര്‍ കൊത്തിവച്ച കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ട്‌്‌. ഇക്കാര്യത്തിന്‌ ഒരു വര്‍ക്ക്‌ ഷോപ്പ്‌ മെക്കാനിക്കിന്റെ സഹായം തേടാം.
� വാഹനത്തിന്റെ മെക്കാനിക്കല്‍ കീഷനും ബോഡികീഷനും വിലയിരുത്താന്‍ ബ്രോക്കര്‍മാരുടെ അഭിപ്രായം കേള്‍ക്കാതെ ഒരു വര്‍ക്ക്‌ഷോപ്പ്‌ മെക്കാനിക്കിന്റെ അഭിപ്രായം തേടണം.
� വാഹനത്തിന്റെ ചെസിസിന്‌ ഏതെങ്കിലും അപകടത്തില്‍ ഉള്‍പ്പെട്ട്‌ ബെന്റോ ട്വിസ്റ്റോ വന്നിട്ടുണ്ടോയെന്ന്‌ വിലയിരുത്തണം. അങ്ങനെയുള്ള വാഹനങ്ങള്‍ ഒഴിവാക്കണം.
� വാഹനത്തിന്റെ ഇന്‍ഷൂറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ പരിശോധിക്കുക. കവര്‍നോട്ട്‌ ആണെങ്കില്‍ വാഹനം വില്‍ക്കുന്ന വ്യക്തിയോട്‌ വാഹനത്തിന്റെ ഒറിജിനല്‍ ഇന്‍ഷൂറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ ആവശ്യപ്പെടണം.
� വാഹനത്തിന്റെ ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റ്‌ ഫോട്ടോസ്റ്റാറ്റല്ലാതെ ഒറിജിനല്‍ വിലയിരുത്തുക.
� പെര്‍മിറ്റുള്ള വാഹനമാണെങ്കില്‍ വാഹനത്തിന്റെ പെര്‍മിറ്റ്‌ കാലാവധി വിലയിരുത്തുക. ഫോട്ടോസ്റ്റാറ്റ്‌ ടൈംഷീറ്റ്‌ ഒഴിവാക്കി ഒറിജിനല്‍ ടൈംഷീറ്റ്‌ ആവശ്യപ്പെടുക അല്ലെങ്കില്‍ kl10@keralamvd.gov.in, malappuram.nic.in ല്‍ വെരിഫൈ ചെയ്യണം.

Related Articles