ബോസ്‌നിയന്‍ അംബാസിഡര്‍  മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

ഇന്ത്യയിലെ ബോസ്‌നിയന്‍ അംബാസിഡര്‍ സബിത് സുബാസിക് മുഖ്യമന്ത്രി പിണറായി വിജയനെ ഓഫീസില്‍ സന്ദര്‍ശിച്ചു. വിനോദസഞ്ചാര മേഖലയില്‍ ബോസ്‌നിയയുമായി സഹകരിക്കുന്നതിനുളള സാധ്യതകള്‍ ആരായണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും കേരളവുമായി സഹകരിക്കാന്‍ കഴിയും. ആയുര്‍വേദത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ഇതിലൂടെ അവസരമൊരുങ്ങും. മുഖ്യമന്ത്രി ബോസ്‌നിയ സന്ദര്‍ശിക്കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.
കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.