അതിര്‍ത്തിയില്‍ വീണ്ടും പാക് ആക്രമണം,വെടിവെയ്‌പ്

ശ്രീനഗര്‍: കശ്‌മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പൂഞ്ച് ജില്ലയിലെ മാന്‍കോട്ടിലെ സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈന്യം വെടിവെയ്‌പ് നടത്തിയത്.കൂടാതെ ഷോപ്പിയാനില്‍ ഭീകരര്‍ പൊലീസ് പോസ്റ്റുകള്‍ ആക്രമിച്ച് ആയുധങ്ങള്‍ കവര്‍ന്നതായും പറയുന്നു.

അതേസമയം, പാക് നടപടിക്ക് കനത്ത തിരിച്ചടി നല്‍കുമെന്നും ഇക്കാര്യത്തില്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്യ്രം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.